സ്ഥിതപ്രജ്ഞന് എങ്ങനെ നടക്കുന്നുവെന്ന് പറയൂ? (കൃഷ്ണാര്‍ജുന സംവാദത്തില്‍ നിന്ന്)
അര്‍ജുനാ! സ്വാധീനചിത്തനായ സാധകനാകാന്‍ തനിക്കു രാഗദ്വേഷ രഹിതമായ ഇന്ദ്രിയങ്ങളിലൂടെ വിഷയങ്ങളനുഭവിച്ചുകൊണ്ട് മനഃപ്രസാദം നേടുന്നു (മനസ്സു തെളിയുന്നു).
അന്തഃകരണത്തിന്റെ പ്രസന്നത നേടുമ്പോള്‍ എന്ത് സംഭവിക്കും?
മനസ്സിന് പ്രസന്നത കൈവരുന്നതോടെ, അവന്റെ സര്‍വ്വദുഃഖങ്ങള്‍ക്കും അന്ത്യമാവുന്നു. ആ പ്രസന്നചിത്തനായ കര്‍മയോഗിയുടെ ബുദ്ധി വേഗം പരമാത്മാവില്‍ ഉറയ്ക്കുന്നു.
ആരുടെ ബുദ്ധിയാണ് സ്ഥിരമല്ലാത്തത്?
സ്വന്തം മനസ്സിനെയും ഇന്ദ്രിയങ്ങളെയും ജയിക്കാത്തവന് നിശ്ചയബുദ്ധി (ആത്മ ജ്ഞാനം) ഉണ്ടാകുന്നതല്ല. മനോനിഗ്രഹമില്ലാത്ത അവന് ‘ഞാന്‍ കേവലം എന്റെ കര്‍ത്തവ്യം പാലിക്കുകയാണ് വേണ്ടത് എന്ന ഭാവനയും വിചാരവും ഉണ്ടാകുന്നതല്ല. ആ ഭാവനയില്ലാത്തവന്, സ്വന്തം കര്ത്തവ്യപാലനം ചെയ്യാത്തതു കൊണ്ട് ശാന്തി (മനസ്സമാധാനം) ലഭിക്കില്ല. മനഃശാന്തിയില്ലാത്ത ഒരുവന് സുഖം എവിടെ കിട്ടാനാണ്!
ലൗകികനായ (ഭോഗിയായ) ഒരുവന്റെ ബുദ്ധി സ്ഥിരമായിരിക്കാന്‍ സാദ്ധ്യതയില്ല; എന്നാല്‍ ഒരു സാധകന്റെ ബുദ്ധി സ്ഥിരമല്ലാത്തതിന്റെ കാരണം എന്താണ്?
കാരണം, വിഷയങ്ങളില്‍ സഞ്ചരിക്കുന്ന ഇന്ദ്രിയങ്ങളില്‍ വച്ച് ഏതൊന്നിനോടാണോ മനസ്സു ചേര്‍ന്നിട്ടുള്ളത്, ആ ഇന്ദ്രിയം അവന്റെ വിവേകത്തെ, കാറ്റ് വെള്ളത്തില്‍ കിടക്കുന്ന കപ്പലിനെയെന്നപോലെ, വലിച്ചുകൊണ്ടുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: