ബാബറി മസ്ജിദില്‍ കാണപ്പെട്ടു എന്നു പറയുന്ന ലിഖിതങ്ങളെല്ലാം വ്യാജവും പില്ക്കാലത്ത് സ്ഥാപിച്ചവയുമായിരുന്നു. ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ച് 285 വര്‍ഷം കഴിഞ്ഞ് 1813 ലാണ് ഈ ലിഖിതങ്ങള്‍ അതില്‍ പതിപ്പിച്ചതെന്ന് വ്യക്തമാവുകയുണ്ടായി.
റവന്യൂ രേഖകളിലുള്‍പ്പെടെ ഔദ്യോഗിക രേഖകളിലെല്ലാം ‘ജന്മസ്ഥാന് മസ്ജിദ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതുതന്നെ മസ്ജിദ് സ്ഥിതി ചെയ്തിരുന്നയിടം രാമജന്മഭൂമിയാണെന്നതിന് തെളിവാണ്. രാമന്റെ അച്ഛനായ ദശരഥന്റെ ആസ്ഥാനവും ആരാധനാകേന്ദ്രവുമായ ജന്മസ്ഥാന് ക്ഷേത്രമുള്ളിടത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് മുഗള്‍ ഭരണകാലത്തെ രേഖകളിലുമുണ്ട്.
നൂറ്റാണ്ടുകള്‍ നീണ്ട മുഗള്‍ ഭരണത്തിന്റെ ഫലമായി സമൂഹത്തിന്റെ ചലനാത്മകത മൃതപ്രായമായിരുന്നു. ബ്രിട്ടീഷുകാരുടെ വരവോടെ ഇത് പൂര്‍ണമായും നിശ്ചലമായി. ഒരുതരം ശ്മശാനമൂകതയായിരുന്നു എല്ലായിടത്തും. സമൂഹം ചലനാത്മകത വീണ്ടെടുക്കാന്‍ ബ്രിട്ടീഷുകാര്‍ അനുവദിച്ചില്ല. ഭരണസൗകര്യത്തിന് അത് അവര്‍ക്ക് ആവശ്യമായിരുന്നു. അയോദ്ധ്യയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു.
ബ്രിട്ടീഷ് ഭരണത്തിനു മുന്‍പ് രാമജന്മഭൂമി വീണ്ടെടുക്കുന്നതിനായി ഹിന്ദുക്കള്‍ നിരവധി പോരാട്ടങ്ങള്‍ നടത്തി. 1528 മുതല്‍ 1855 വരെ രാമജന്മസ്ഥാനില്‍ അവര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. രാമനവമി പോലും അവിടെ വലിയതോതില്‍ ആഘോഷിക്കുകയുണ്ടായി. എന്നാല്‍ സമാധാനത്തിനുവേണ്ടിയെന്ന പേരില്‍ 1857ല്‍ പ്രദേശം മുസ്ലിങ്ങള്‍ക്ക് കൈമാറുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: