ടെഹ്റാന്: ഇറാനിലെ മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സ്മാരകത്തില്‍ നൂറോളം പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ബുധനാഴ്ച തെക്കുകിഴക്കന്‍ ഇറാനിയന്‍ നഗരമായ കെര്‍മാനിലെ സെമിത്തേരിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയില്‍ രണ്ട് ഐഎസ് അംഗങ്ങള്‍ ശരീരത്തില്‍ ബോംബുകള്‍ കെട്ടിവച്ച പൊട്ടിത്തെറിച്ചതായി തീവ്രവാദ സുന്നി മുസ്ലീം ഗ്രൂപ്പ് അതിന്റെ അനുബന്ധ ടെലിഗ്രാം ചാനലുകളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
2020ല്‍ ഇറാഖില്‍ യുഎസ് ഡ്രോണ്‍ ഉപയോഗിച്ച് കൊല്ലപ്പെട്ട സുലൈമാനിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു അനുസ്മരണം. ബുധനാഴ്ച നടന്ന ആക്രമണത്തിന് ഉത്തരവാദി തങ്ങളാണെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ വാദത്തെ സംശയിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ടെഹ്റാന് സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തു. ഇരട്ട സ്ഫോടനങ്ങളില്‍ കുട്ടികളടക്കം 284 പേര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: