തൃശൂർ: അതിരപ്പിള്ളി പ്ലാന്റേഷൻ മേഖലയിൽ കാട്ടാ വീട് തകർത്തു. തോട്ടം തൊഴിലാളി ശ്രീജിയുടെ വീടാണ് ഭാഗികമായി തകർന്നത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ശ്രീജിയും മകനും വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
വീടിന്റെ മുൻഭാഗമാണ് കാട്ടാന തകർത്തത്. തോട്ടം മേഖലയിൽ മുമ്പും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തു.
















