കൊച്ചി : സ്വബോധത്തോടെയാണോ സജി ചെറിയാന് പരാമര്‍ശം നടത്തിയതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സിപിഎമ്മിന്റെ ഔദ്യോഗീക നിലപാടാണ് സജി ചെറിയാന് പരാമര്‍ശിച്ചത്. ഇതിലൂടെ ദുഷ്ടലാക്കാനാണ് പുറത്തുവരുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ക്രൈസ്തവ മേലധ്യക്ഷന്മാര്ക്കെതിരായി മന്ത്രി സജി ചെറിയാന് പ്രസ്താവനയോട് ചേര്‍ന്നു നില്ക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതും. ‘താമരശ്ശേരി ബിഷപ്പിനെതിരായി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഇതു വരെ പിന്‍വലിച്ചിട്ടില്ല. ഹൈന്ദവ ആചാരങ്ങളേയും സിപിഐഎം അധിക്ഷേപിക്കുന്നു. എം എ ബേബിയും മുന്‍പ് ക്രൈസ്തവ സഭയെ അധിക്ഷേപിച്ചിട്ടുണ്ട്.
ഹൈന്ദവ സമൂഹത്തോടും സിപിഐഎമ്മിന് സമാന നിലപാടാണ്. ശബരിമലയിലും അട്ടിമറി ശ്രമം സര്‍ക്കാരിന്റ ഭാഗത്തു നിന്നുമുണ്ടായത് ഉദാഹരണമാണ്.
ശ്രീനാരായണ ഗുരു കാവി ബഹിഷ്കരിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും അധിക്ഷേപകരമാണ്. നാരായണ ഗുരുവിന്റെ ശിഷ്യന്മാരെയും അപമാനിച്ചു. ശിവഗിരി തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ഹിഡന്‍ അജണ്ട ഇതിന് പിന്നിലുണ്ടാകും. ക്രിമിനലായ ആഭ്യന്തര മന്ത്രി, ഈശ്വരവിശ്വാസമില്ലാത്ത ദേവസ്വം മന്ത്രി, സംസ്കാരമില്ലാത്ത സാംസ്കാരിക മന്ത്രി എന്നിവരാണ് മന്ത്രിസഭയിലുള്ളത്. സജി ചെറിയാന്റെ ക്രൈസ്തവ മേലധ്യക്ഷന്മാര്ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും എന്നാല്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും സജി ചെറിയാന് പറഞ്ഞു. രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നില്ക്കുന്നു. നടത്തിയ പ്രസ്താവനയില്‍ ഏതെങ്കിലും വാക്ക് വിഷമമുണ്ടാക്കിയെങ്കില്‍ അത് പിന്വിക്കുന്നതായും സജി ചെറിയാന് ഇന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: