തിരുവനന്തപുരം: ടൂറിസത്തിന്റെ പേരില്‍ തിരുനെല്ലിയിലെ പാപനാശിനി പുഴയ്ക്ക് പേര് കേട്ട മഹാവിഷ്ണുക്ഷേത്രത്തില്‍ നടന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തിന്റെ പാരമ്പര്യം നശിപ്പിച്ചെന്ന ഹിന്ദുഭക്തന്റെ പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. ടൂറിസത്തിന്റെ പേരില്‍ ഊരാളുങ്കല്‍ സൊസൈറ്റി ഇവിടെ നടത്തിയ നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
ഹിന്ദുഭക്തനായ സലീഷ് ശിവദാസന്‍ നല്കിയ കേസിലാണ് ഹൈക്കോടതി ഊരാളുങ്കല്‍ സൊസൈറ്റിയോട് പണി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടത്. അഡ്വ. കിരണുമായി ചേര്‍ന്ന് പണി നിര്‍ത്തിവെയ്ക്കാനും തുടര്‍ നടപടികള്‍ പുരാവസ്തുവകുപ്പിനെ ഏല്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സലീഷ് ശിവദാസന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ആദ്യം ഹൈക്കോടതി ഈ കേസില്‍ കേരള പുരാവസ്തുവകുപ്പിനോട് വിശദീകരണം തേടി. തങ്ങളുടെ അറിവോടെയല്ല നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിരിക്കുന്നതെന്ന് കേരള പുരാവസ്തുവകുപ്പ് ഹൈക്കോടതിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് ഇവിടുത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
മലബാര്‍ ദേവസ്വം ഈ ക്ഷേത്രത്തില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് കമ്മീഷണറെ ഹൈക്കോടതി നിയോഗിക്കുകയും ചെയ്തിരുന്നു. ചരിത്രപ്രാധാന്യമുള്ള ഭാഗങ്ങള്‍ നശിപ്പിക്കപ്പെട്ടതായി അഡ്വ. കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുനെല്ലിയുടെ ടൂറിസ്റ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നത് മാത്രമാണ് മന്ത്രി മുഹമ്മദ് റിയാസ് ലക്ഷ്യം വെച്ചതെന്ന് പറയപ്പെടുന്നു. പൗരാണികമായ ക്ഷേത്ര ചുറ്റുമതില്‍ പൊളിച്ചുകളഞ്ഞു. അതീവ ചരിത്രപ്രാധാന്യം ഉള്ള വിളക്കുമാടം ഉള്‍പ്പെടെയുള്ള കരിങ്കല്‍ തൂണുകളും ബലിക്കല്ലുകളും മറ്റുഭാഗങ്ങളും ജെസിബി ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ പൊളിച്ചിട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ പാരമ്പര്യവും സംസ്കാരവും തച്ചുടച്ച് നടത്തിയതായിരുന്നു ഇവിടുത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍.
നിര്‍മ്മാണപ്രവര്‍ത്തനങ്ങളഅക്ക് ഫണ്ടുപയോഗത്തിലെ ക്രമക്കേടും അന്വേഷിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മാണം സംബന്ധിച്ച് നിമയപരമായ തീരുമാനങ്ങളെടുക്കാന്‍ കേരള പുരാവസ്തുവകുപ്പിനോടും മലബാര്‍ ദേവസ്വം ബോര്‍ഡിനോടും നിര്‍ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി.
സംസ്ഥാന പുരാവസ്തുവകുപ്പിനോട് അവരുടെ നിര്‍ദേശങ്ങള്‍ മറികടന്നാണ് മാറ്റങ്ങള്‍ നടപ്പാക്കിയ
സ്റ്റേ ഓര്‍ഡര്‍ ചരിത്രഭാഗങ്ങള്‍ നശിച്ചു. പാപനാശിനിക്കരയില്‍ ടോയ്ലറ്റുകളും സെപ്റ്റിക്ടാങ്കു
പാപനാശിനി പിതൃകര്‍മ്മങ്ങള്‍ക്ക് പേര് പഞ്ചതീര്‍ത്ഥകുളത്തിന് തൊട്ടടുത്ത് ഒരു ടോയ് ലറ്റ് കോംപ്ലക്സും സെപ്റ്റിക് ടാങ്കുകളും ഉയര്‍ത്തിയിരിക്കുന്നു. ഇത് തീര്‍ച്ചയായും ഹിന്ദുക്കളുടെ പിതൃകര്‍മ്മങ്ങള്‍ക്ക് പേര് കേട്ട പാപനാശിനിപ്പുഴയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുമെന്ന് തീര്‍ച്ച. ടൂറിസം വകുപ്പിന്റെ നിര്‍ദേശപ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇവനിര്‍മ്മിച്ചത്. നവീകരണത്തിന് പകരം നശീകരണമാണ് നടക്കുന്നതെന്നും സലീഷിന്റെ പരാതിയില്‍ പറയുന്നു.
നേരത്തെ ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് കോഴിക്കോട് ചാപ്റ്റര്‍ കണ്‍വീനര്‍ വി.ജയരാജന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കാണാന്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ കെടുകാര്യസ്ഥതയും ഭാവനാശൂന്യതയും ചൂണ്ടിക്കാട്ടി ഇദ്ദേഹം ഒരു പരാതി ദേവസ്വം മന്ത്രിക്ക് നല്‍കിയിരുന്നു. കണ്‍സവേറ്റീവ് ആര്‍കിടെക്റ്റുമാരുടെ നേതൃത്വത്തില്‍ നടക്കേണ്ട നവീകരണ പദ്ധതി വെറും സിവില്‍ ആര്‍കിടെക്റ്റുമാരെക്കൊണ്ട് ചെയ്തിരിക്കുന്നു എന്നാണ് ജയരാജന് പരാതിയില്‍ പറയുന്നത്. .
അതീവ പരിസ്ഥിതിലോലമേഖലയില്‍ ജെസിബി ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ പൗരാണികമായ ബലിക്കല്ലുകളും മറ്റും പൊളിച്ചുനീക്കിയിരിക്കുന്നത് മഴക്കാലത്ത് മണ്ണൊലിപ്പിന് കാരണമാകുമെന്നും അഡ്വ. കമ്മീഷണര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നവീകരണം എന്നതിന്റെ പേരില്‍ ക്ഷേത്ര നശീകരണമാണ് നടന്നതെന്ന് സലീഷ് ശിവദാസന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: