Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആ രാത്രി രാമനുദിച്ചു…ഒരു പോരാട്ടം വിജയിക്കുന്നു… കാത്തിരുന്ന ആ മുഹൂര്‍ത്തം കണ്‍മുന്നില്‍…

എന്തൊരു അത്ഭുകരമായ ദൃശ്യമായിരുന്നു അത്. 1992 ഡിസംബര്‍ ആറിന്റെ രാത്രി... തര്‍ക്കമന്ദിരം തകര്‍ന്നതിന് തൊട്ടുപിന്നാലെ കര്‍സേവകര്‍ ശ്രീരാമ ജന്മഭൂമിയില്‍ ഒരു താത്കാലിക ക്ഷേത്രം നിര്‍മ്മിച്ചു. അവിടെ ബാലകരാമനെ പ്രതിഷ്ഠിച്ചു. ഞങ്ങളുടെ കണ്‍മുന്നിലായിരുന്നു അത്... നൂറുകണക്കിനു വര്‍ഷത്തെ അടിമത്തത്തില്‍ നിന്ന് ഒരാള്‍ മോചിതനായതുപോലെ.... ഒരു പോരാട്ടം വിജയിക്കുന്നു. കാത്തിരുന്ന ആ മുഹൂര്‍ത്തം കണ്‍മുന്നില്‍... കണ്ണുനിറയാതെങ്ങനെ...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 01:13 pm IST
in India

കണ്ടുനില്‌ക്കെ കണ്ണീര്‍ പൊടിഞ്ഞു. എനിക്ക് മാത്രമായിരുന്നില്ല ആ അനുഭവം… ആയിരക്കണക്കിന് കര്‍സേവകര്‍ക്കും അതേ അനുഭൂതിയായിരുന്നു. ജയ് ശ്രീറാം വിളിക്കുമ്പോള്‍ പലരും വിതുമ്പുന്നുണ്ടായിരുന്നു. ആ കരച്ചില്‍ അഭിമാനത്തിന്റെയും ആനന്ദത്തിന്റെയും ആധിക്യം കൊണ്ട് ഞങ്ങളിലുണ്ടായതായിരുന്നു… എന്തൊരു അത്ഭുകരമായ ദൃശ്യമായിരുന്നു അത്.

1992 ഡിസംബര്‍ ആറിന്റെ രാത്രി… തര്‍ക്കമന്ദിരം തകര്‍ന്നതിന് തൊട്ടുപിന്നാലെ കര്‍സേവകര്‍ ശ്രീരാമ ജന്മഭൂമിയില്‍ ഒരു താത്കാലിക ക്ഷേത്രം നിര്‍മ്മിച്ചു. അവിടെ ബാലകരാമനെ പ്രതിഷ്ഠിച്ചു. എല്ലാം ആ രാത്രിയില്‍ത്തന്നെ സംഭവിച്ചു. ഞങ്ങളുടെ കണ്‍മുന്നിലായിരുന്നു അത്… നൂറുകണക്കിനു വര്‍ഷത്തെ അടിമത്തത്തില്‍ നിന്ന് ഒരാള്‍ മോചിതനായതുപോലെ…. ഒരു പോരാട്ടം വിജയിക്കുന്നു. കാത്തിരുന്ന ആ മുഹൂര്‍ത്തം കണ്‍മുന്നില്‍… കണ്ണുനിറയാതെങ്ങനെ…

ഞാനന്ന് ആര്‍എസ്എസിന്റെ പട്യാല വിഭാഗ് കാര്യവാഹ് ആണ്. അനേകായിരം കര്‍സേവകരില്‍ ഒരുവന്‍. ഇതാദ്യമായിരുന്നില്ല കര്‍സേവയ്‌ക്കായി ഞാന്‍ അയോധ്യയിലെത്തുന്നത്. 1990ല്‍ ഒരു ഈച്ചയെപ്പോലും അയോധ്യയിലേക്ക് കടത്തില്ലെന്ന് വാശികെട്ടിയ മുലായം സിങ് യാദവ് ഉത്തര്‍പ്രദേശ് ഭരിക്കുമ്പോള്‍ പതിനായിരക്കണക്കിന് കര്‍സേവകരാണ് രാമദൗത്യത്തിനായെത്തിയത്. പ്രക്ഷോഭത്തിനിടെ ബുലന്ദ്ഷഹറില്‍ വച്ച് അറസ്റ്റിലായി. നാല് ദിവസം ജയിലില്‍ കിടന്നു. പക്ഷേ മനോവീര്യം കുറഞ്ഞില്ല. രാമജന്മഭൂമി മുക്തിപ്രസ്ഥാനം പിന്നെയും ശക്തി പ്രാപിച്ചു. 1992ലെ സമരകാലത്ത് ഡിസംബര്‍ ഒന്നിന് തന്നെ ഞങ്ങള്‍ അയോധ്യയിലെത്തി. കര്‍സേവകരെ നയിച്ചത് രാമന്‍ എന്ന ഒറ്റവികാരമായിരുന്നു. തര്‍ക്കമന്ദിരത്തില്‍ കര്‍സേവകരുടെ ശംഖ് മുഴങ്ങി. പൊടിപടലങ്ങള്‍ക്കിടയില്‍ പുതിയ സൂര്യന്‍ ഉദിച്ചു. ശ്രീരാമക്ഷേത്രത്തെ മറച്ചുകെട്ടിയ പഴയ മതിലുകള്‍ പൊളിഞ്ഞപ്പോള്‍ സത്യമാണ് മുന്നില്‍ തെളിഞ്ഞത്. പുരാതനമായ നിരവധി വിഗ്രഹങ്ങള്‍, കൊത്തുപണികള്‍…. അത് എന്നും ക്ഷേത്രമായിരുന്നെന്ന സത്യം.

രണ്ട് ലക്ഷത്തോളം കര്‍സേവകര്‍ അന്ന് അയോധ്യയിലുണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. കര്‍സേവയ്‌ക്ക് ശേഷവും പതിനായിരത്തോളം പേര്‍ അവിടെ തങ്ങി. മറ്റുള്ളവര്‍ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി. ഡിസംബര്‍ 12 വരെ ഞങ്ങള്‍ അവിടെ തുടര്‍ന്നു. ഒറ്റരാത്രികൊണ്ട് ഞങ്ങള്‍ താത്കാലിക ക്ഷേത്രം നിര്‍മ്മിച്ചു. ശേഷം ക്ഷേത്രത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയമെടുത്തു. എല്ലാ തടസവും നീങ്ങി മഹാക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്നാണ് അന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പിന്നെയും കാത്തിരിപ്പിന്റെ നാളുകള്‍… നിയമയുദ്ധം. ഒടുവില്‍ വിജയമെത്തുന്നു. എല്ലാവരുടെയും അംഗീകാരത്തോടെ ബാലകരാമന്‍ പ്രതിഷ്ഠിക്കപ്പെടുന്നു.

ജനുവരി 22 ദേശീയ അഭിമാന ദിനമായിരിക്കും. എനിക്ക് അതിശയമാണ്… ഞാന്‍ ആ ദ്യശ്യം കാണാന്‍ ജീവിച്ചിരിക്കുന്നു. എന്തൊരു ഭാഗ്യമാണിത്. ആയിരക്കണക്കിന് രാമഭക്തരുടെ ത്യാഗം വിജയത്തിലെത്തുന്നു. ഈ സന്തോഷം വാക്കുകളിലെങ്ങനെ ഞാന്‍ വിസ്തരിക്കും. ഒരോ കര്‍സേവകന്റെയും ജീവിതം വിജയിച്ചിരിക്കുന്നു. കര്‍സേവകനാകാന്‍ കഴിയുക എന്നത് പൂര്‍വജന്മത്തില്‍ ചെയ്ത പുണ്യമല്ലാതെ മറ്റെന്താണ്!

പവന്‍ ജിന്‍ഡാല്‍ (ആര്‍എസ്എസ് ഹരിയാന പ്രാന്ത സംഘചാലക്)

Tags: AyodhyaRam MandirBalakaraman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.