Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഖത്തറില്‍ കണ്ടത് ഭാരതവിജയം

മോദി പ്രധാനമന്ത്രിയായതിനുശേഷം സൗദി അറേബ്യപോലുള്ള മുസ്ലിം രാജ്യങ്ങളുമായി വളരെയടുത്ത സൗഹൃദമാണ് സൃഷ്ടിച്ചത്. ചില ഇസ്ലാമിക രാജ്യങ്ങള്‍ പ്രധാനമന്ത്രി മോദിയെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. നാവികോദ്യോഗസ്ഥരായിരുന്നവര്‍ക്ക് വധശിക്ഷ വിധിച്ച സംഭവം ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം നടന്നു. വധശിക്ഷ റദ്ദാക്കിയ നടപടിയിലൂടെ ഇതൊക്കെ അല്‍പ്പായുസ്സായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 05:00 am IST
inEditorial

ചാരപ്രവര്‍ത്തനം ചെയ്തുവെന്ന കുറ്റം ആരോപിച്ച് ഖത്തര്‍ വധശിക്ഷയ്‌ക്ക് വിധിച്ച ഭാരതീയരായ എട്ട് മുന്‍ നാവികോദ്യോഗസ്ഥരുടെ ശിക്ഷ റദ്ദാക്കിയ നടപടി ഇവരുടെ കുടുംബത്തിനും രാജ്യത്തിനും വലിയ ആശ്വാസമായിരിക്കുകയാണ്. കീഴ്‌ക്കോടതിവിധിച്ച ഇവരുടെ വധശിക്ഷ അപ്പീലില്‍ ജയില്‍ ശിക്ഷയായി കുറച്ചിരിക്കുകയാണ്. എന്നാല്‍ ഇത് എത്രകാലത്തേക്കാണെന്നും, ഇവര്‍ക്ക് എന്ന് ജയില്‍ മോചിതരാവാന്‍ കഴിയുമെന്നുമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് നാവികോദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. ഇതിന് കുറഞ്ഞത് മൂന്ന് മാസമെടുക്കും. ശിക്ഷാ ഇളവ് ലഭിക്കാത്ത പക്ഷം ഇവര്‍ക്ക് ഏറെക്കാലം ജയിലില്‍ കഴിയേണ്ടിവരും. ഭാരത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും എന്തൊക്കെ നടപടികളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അറിയാനിരിക്കുന്നതേയുള്ളൂ. ഇസ്രായേലിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റമാരോപിച്ചാണ് മുന്‍ നാവികോദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. ഖത്തര്‍ ഇറ്റലിയില്‍നിന്ന് ഒരു അന്തര്‍വാഹിനി വാങ്ങാന്‍ പോകുന്ന വിവരം ഇസ്രായേലിന് ചോര്‍ത്തി നല്‍കിയെന്നാണ് കേസ്. ഈ ആരോപണം ഇവരുടെ കുടുംബക്കാര്‍ നിഷേധിക്കുകയാണ്. ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍-ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് എന്ന കമ്പനിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന വിരമിച്ച നാവികോദ്യോഗസ്ഥരെ കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് അറസ്റ്റു ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരായ ആരോപണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഖത്തര്‍ അധികൃതര്‍ തയ്യാറായില്ല. വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിധി കേള്‍ക്കാന്‍ ഭാരത സ്ഥാനപതി കോടതിയില്‍ ഹാജരായിരുന്നു. കുറച്ചുകാലമായി ഭാരതത്തിന്റെ നയതന്ത്ര പ്രതിനിധികള്‍ ഈ കേസിനു പിന്നാലെയാണ്. കേസിന്റെ നടപടിക്രമങ്ങള്‍ വളരെ സങ്കീര്‍ണമായതിനാല്‍ ഈ ഘട്ടത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് വിദേശമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നത്. അടുത്തനടപടി എന്തായിരിക്കണമെന്നതിനെക്കുറിച്ച് നിയമവിദഗ്‌ദ്ധരുമായും വീട്ടുകാരുമായും സംസാരിച്ചുവരികയാണ്.

ഭാരത നാവികസേനയില്‍ ക്യാപ്റ്റന്മാരായും മറ്റും സേവനമനുഷ്ഠിച്ചവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഖത്തറിന്റെ സായുധ സേനയ്‌ക്ക് പരിശീലനം നല്‍കിവരികയായിരുന്നു ഇവര്‍. ഖത്തറിന്റെ നാവികസേനയെ കെട്ടിപ്പടുത്ത് ആ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്കൊരിക്കലും ചാരപ്രവര്‍ത്തനം നടത്താനാവില്ലെന്ന് കുടുംബങ്ങള്‍ ഉറപ്പിച്ചു പറയുന്നു. ചാരപ്രവര്‍ത്തനം ചെയ്തു എന്നതിന് യാതൊരു തെളിവുമില്ല. പാക് ചാരസംഘടനയായ എഎസ്‌ഐ ഇക്കാര്യത്തില്‍ ചില കള്ളക്കളികള്‍ നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇവരുടെ തെറ്റായ ഉപദേശമനുസരിച്ചാണത്രേ ഭാരത പൗരന്മാര്‍ക്കെതിരെ ഖത്തര്‍ കേസെടുത്തത്. വളരെ തിടുക്കത്തിലാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. ജയിലിലായിരുന്നപ്പോഴും വിചാരണക്കാലത്തും ജാമ്യാപേക്ഷകള്‍ തുടര്‍ച്ചയായി നിരസിക്കപ്പെട്ടു. കഴിഞ്ഞമാസമാണ് ഖത്തര്‍ കോടതി കേസിന്റെ അപ്പീല്‍ സ്വീകരിച്ചത്. ഖത്തറില്‍ മുന്‍ നാവികോദ്യോഗസ്ഥര്‍ അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇവരെ മോചിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം കുടുംബങ്ങളുമായി നിരന്തരം ബന്ധം സ്ഥാപിക്കുകയും, നിയമപരമായും നയതന്ത്രപരമായുമുള്ള സഹായം നല്‍കുകയും ചെയ്തിരുന്നു. ഖത്തര്‍ അധികൃതരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. കേസുകളില്‍ ശിക്ഷയനുഭവിക്കുന്നവരെ പരസ്പരം കൈമാറണമെന്ന് ഭാരതവും ഖത്തറും തമ്മില്‍ കരാറുണ്ട്. ഖത്തറില്‍ ശിക്ഷിക്കപ്പെടുന്നവരെ ഭാരതത്തിലെത്തിച്ച് അവശേഷിക്കുന്ന ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഭാരതത്തില്‍ ശിക്ഷിക്കപ്പെടുന്ന ഖത്തര്‍ പൗരന്മാര്‍ക്കും ഇത് ബാധകമാണ്.

നയതന്ത്ര ബന്ധമുണ്ടെങ്കിലും ഭാരതവുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന രാജ്യമല്ല ഖത്തര്‍. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസിയില്‍ ഭാരതത്തിനെതിരെ നിലപാടെടുക്കുന്ന രാജ്യമാണിത്. മാനനഷ്ടക്കേസുകളിലും മതസ്പര്‍ധ സൃഷ്ടിച്ചുവെന്ന കേസുകളിലും പ്രതിയായി രാജ്യംവിട്ട ചിത്രകാരന്‍ എം.എഫ്.ഹുസൈന് രാഷ്‌ട്രീയ അഭയം നല്‍കിയത് ഖത്തറാണ്. കാശിവിശ്വനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിക്കെതിരെ ഉണ്ടായ പരാമര്‍ശത്തിന്റെ പേരില്‍ ഭാരതത്തിനെതിരെ വലിയ കോലാഹലമുണ്ടാക്കിയ നാടുമാണ് ഖത്തര്‍. ഇങ്ങനെയൊരു രാജ്യം ഭാരത പൗരന്മാര്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ അത് വലിയ തിരിച്ചടിയായി ചിത്രീകരിക്കപ്പെട്ടു. പ്രതിപക്ഷം പ്രശ്‌നം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉപയോഗിച്ചു. സര്‍ക്കാരിന്റെ വീഴ്ചയാണ് വധശിക്ഷയ്‌ക്കിടയാക്കിയതെന്ന് പ്രചരിപ്പിച്ചു. മുന്‍ നാവികോദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കിയതോടെ ഇക്കൂട്ടര്‍ക്ക് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. മോദി പ്രധാനമന്ത്രിയായതിനുശേഷം സൗദി അറേബ്യപോലുള്ള മുസ്ലിം രാജ്യങ്ങളുമായി വളരെയടുത്ത സൗഹൃദമാണ് സൃഷ്ടിച്ചത്. ചില ഇസ്ലാമിക രാജ്യങ്ങള്‍ പ്രധാനമന്ത്രി മോദിയെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. നാവികോദ്യോഗസ്ഥരായിരുന്നവര്‍ക്ക് വധശിക്ഷ വിധിച്ച സംഭവം ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം നടന്നു. വധശിക്ഷ റദ്ദാക്കിയ നടപടിയിലൂടെ ഇതൊക്കെ അല്‍പ്പായുസ്സായിരിക്കുകയാണ്. പ്രധാനമന്ത്രി മോദി ഖത്തര്‍ ഭരണാധികാരിയായ തമീം ബിന്‍ ഹമദുമായി കൂടിക്കാഴ്ച നടത്തി ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് ഇപ്പോഴത്തെ വിധി വന്നിരിക്കുന്നത്. സമീപകാലത്ത് ഭാരതം രാജ്യാന്തര രംഗത്ത് നേടിയ കരുത്തിന്റെയും നയതന്ത്ര സ്വാധീനത്തിന്റെയും വിജയം കൂടിയാണിത്.

Tags: indiamodi governmentExecutions in Qatar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.