കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലുള്ള ആര് എസ്് എസ് അഖില ഭാരതീയ കാര്യകാരി സഭയുടെ അനുശോചന പ്രമേയം മകന് ചാണ്ടി ഉമ്മന്‍ എം എല്‍ എ യ്ക്കു കൈമാറി. അര്.എസ്.എസ് ദക്ഷിണ ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് പി.എന്‍ ഹരി കൃഷ്ണന് പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് പ്രമേയത്തിന്റെ കോപ്പി നല്‍കിയത്. ആര്.എസ്.എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി ഗോപി, വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എം.വി ഉണ്ണി കൃഷ്ണന് , ബാലഗോകുലം താലൂക്ക് അധ്യക്ഷന്‍ പി എം മധുസൂദനന് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: