ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ ഡ്രോണില്‍ കൊണ്ടിട്ട ആയുധങ്ങളും പണവുമടങ്ങിയ പാക്കറ്റുകള്‍ സുരക്ഷാസേന പിടിച്ചെടുത്തു. യഥാര്‍ത്ഥ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള അഖ്നൂര്‍ മേഖലയില്‍ നിന്നാണ് കശ്മീര്‍ പോലീസും സൈന്യവും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനില്‍ ഇവ പിടിച്ചെടുത്തത്. പാക്കറ്റുകള്‍ പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ ഇവിടെ നിക്ഷേപിച്ചതാണെന്നാണ് പോലീസ് പറഞ്ഞു.
ബോംബ് നിര്‍വീര്യമാക്കുന്ന സ്ക്വാഡിന്റെ സഹായത്തോടെയാണ് പാക്കറ്റുകള്‍ തുറന്നത്. പാക്കറ്റില്‍ ആയുധങ്ങളും പണമാണെന്നും കണ്ടെത്തി. 9 എംഎം ഇറ്റാലിയന്‍ നിര്‍മിത പിസ്റ്റള്‍, മൂന്ന് മാഗസിന്, ഐഇഡി ബാറ്ററികള്‍, ഗ്രനേഡ്, മൂന്ന് ഐഇഡി, 35,000 രൂപ എന്നിവയാണ് പാക്കറ്റിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുള്ള പാക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കിയിരുന്നു. ഈ നീക്കത്തില്‍ ഒരു ഭീകരനെ കൊന്നു. അഖ്നൂരിലെ ഖൂര്‍ സെക്ടറിലൂടെ നാലു ഭീകരരാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവുമായി മറ്റുള്ളവര്‍ അതിര്‍ത്തിക്കപ്പുറത്തേക്കു കടന്നുകളഞ്ഞെന്ന് സൈനിക വക്താവ് പറഞ്ഞു.
അതിനിടെ, പൂഞ്ച് ജില്ലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ കഴിഞ്ഞദിവസം സൈന്യം കസ്റ്റഡിയിലെടുത്ത മൂന്നു നാട്ടുകാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: