പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്തെത്തിയത് 97,000 അയ്യപ്പ ഭക്തർ. ദർശനത്തിന് വേണ്ടി നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. പുല്ലുമേട് കാനനപാത മുഖേനയും ഭക്തജന പ്രവാഹം തുടരുകയാണ്. ഭക്തജന തിരക്ക് മൂലം പമ്പയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
















