വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഗുരുധര്‍മ്മ പ്രചരണസഭ ഗുരുദൃശ്യം 2023 എന്ന പേരില്‍ വിപുലമായ ചിത്രപ്രദര്‍ശനം ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ ഒരുക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിലേക്കും ചരിത്രമുഹൂര്‍ത്തങ്ങളിലേക്കും ദര്ശനത്തിലേക്കും നവോത്ഥാന മുന്നേറ്റങ്ങളിലേക്കും വെളിച്ചം വീശുന്ന അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനം 25 മുതല്‍ ജനുവരി ഒന്ന് വരെയാണ്.
വിവിധ കാലഘട്ടങ്ങളിലുള്ള ഗുരുദേവന്റെ അപൂര്‍വ ചിത്രങ്ങള്‍, ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങള്‍, സ്ഥാപിച്ച വിദ്യാലയങ്ങള്‍, ഗുരുദേവന് ഉപയോഗിച്ച വസ്തുക്കള്‍, ഗുരുദേവന് സന്ദര്‍ശിച്ച ഗൃഹങ്ങള്‍, സംന്യസ്ത ശിഷ്യന്മാര്, ഗുരുദേവന്റെ കൈപ്പടയിലുള്ള സന്ദേശങ്ങള്‍, അദ്ദേഹത്തെ സന്ദര്‍ശിച്ച മഹാന്മാര്, ധര്‍മ്മസംഘത്തിന്റേയും എസ്എന്‍ഡിപി യോഗത്തിന്റെയും ചരിത്ര ഏടുകള്‍ തുടങ്ങി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഈ ചിത്രപ്രദര്‍ശനം 25ന് രാവിലെ 10ന് യോഗനാദം ന്യൂസ് ചെയര്മാന് സൗത്ത് ഇന്ത്യന്‍ വിനോദ് ഉദ്ഘാടനം ചെയ്യും.
ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി തുടങ്ങിയ സംന്യാസിമാര്‍ ചടങ്ങില്‍ സംബന്ധിക്കും. ചിത്രങ്ങള്‍ തയാറാക്കിയ ജി. പത്മകുമാറിനേയും ഗുരുദേവ ശിഷ്യന്മാരുടെ ചിത്രങ്ങള്‍ വരച്ച കാളിദാസന്, ഷിബു കട്ടപ്പന, പി.എന്‍. സജി എന്നിവരെയും ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: