പ്രശസ്ത ഛായാഗ്രഹകൻ ജോമോൻ ടി ജോൺ വിവാഹിതനായി. അൻസു എൽസ വർഗീസ് ആണ് വധു. ഇൻസ്റ്റഗ്രാമിലൂടെ ജോമോൻ തന്നെയാണ് വിവാഹിതനായ വിവരം പങ്കുവച്ചത്. ചിത്രങ്ങളും താരം പങ്കുവച്ചു. മൈ ഹോപ്പ് ആൻഡ് ഹോം എന്ന അടിക്കുറിപ്പോട് കൂടിയാണ് അദ്ദേഹം വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്.
നടന്മാരായ രൺവീർ സിംഗ്, ബേസിൽ ജോസഫ്, നടിമാരായ സുരഭി ലക്ഷ്മി, കൃതി ഷെട്ടി, മേതിൽ ദേവിക, നൂറിൻ ഷെരിഫ്, ഗൗതമി നായർ എന്നിങ്ങനെ നിരവധി പേരാണ് ആശംസകളറിയിച്ചത്. 2014 ഫെബ്രുവരി രണ്ടിന് നടി ആൻ അഗസ്റ്റിനെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് വിവാഹ മോചിതനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: