തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ വരുമാനത്തില്‍ നിന്ന് മാറ്റിവെക്കേണ്ട തുകയില്‍ കുറവ് വരുത്തി ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ വരുമാനത്തിന്റെ പത്ത് ശതമാനം വിരമിക്കല്‍ ആനുകൂല്യത്തിനായി മാറ്റിവെക്കണമെന്ന് ഉത്തരവിട്ടിരുന്നു.ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ജനുവരി ഒന്ന് മുതല്‍ കെഎസ്ആര്‍ടിസി വരുമാനത്തില്‍ നിന്ന് അഞ്ച് ശതമാനം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനായി മാറ്റിവയ്ക്കേണ്ടി വരും. സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: