കോഴിക്കോട്: കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ ആദ്ധ്യാത്മിക അന്തര്യോഗം 23 ന് ആരംഭിക്കും. ഭഗവദ്ഗീത നാലാം അദ്ധ്യായത്തെ അധികരിച്ചാണ് അന്തര്യോഗം. വൈകിട്ട് അഞ്ചിന് സ്വാമി ആത്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും.
സ്വാമി ചിദാനന്ദപുരി ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി നരസിംഹാനന്ദ, സ്വാമിനി ശിവാനന്ദപുരി, സ്വാമി അശേഷാനന്ദസരസ്വതി, സ്വാമി മുക്താനന്ദയതി, സ്വാമി വിവേകാമൃതാനന്ദപുരി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 29 ന് രാത്രി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: