കോഴിക്കോട്: അഞ്ചാം ക്ലാസ് വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. മുക്കം സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. ചിത്രകലാ അദ്ധ്യാപകനാണ് പ്രതി.
പല ദിവസങ്ങളിലായി ആറ് കുട്ടികളെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടികൾ ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
















