പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ആദ്യ ഘട്ടത്തിൽ ആഗ്രയിലും മധുരയിലുമാണ് ഹെലികോപ്റ്റർ ടാക്‌സി സർവീസുകൾ ആരംഭിക്കുന്നത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകളിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടനുബന്ധിച്ച് സർക്കാർ രാജാസ് എയറോസ്‌പോർട്‌സ് ആൻഡ് അഡ്വഞ്ചേർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ ഹെലിപോർട്ടുകളും സജ്ജമാക്കും.
ആഗ്ര, മധുര, വൃന്ദാവൻ മേഖലകളിൽ ആരംഭിക്കുന്ന ഈ ഹെലികോപ്റ്റർ സർവീസുകൾ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയ്‌ക്ക് കൂടുതൽ ഊർജ്ജം നൽകുമെന്ന് സംസ്ഥാന ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി ജയ്വീർ സിംഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: