തിരുവനന്തപുരം: കേരള ഗവര്‍ണ്ണര്‍ക്ക് എസ് എഫ് ഐക്കാരില്‍ നിന്നും എന്തെങ്കിലും പറ്റിയാല്‍ അത് പിണറായി വിജയന് സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ കലാശിക്കുമെന്ന് അഡ്വ. എം.ആര്. അഭിലാഷ്. നിയമപരമായ പഴുത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് ഒരു ടിവി ചാനല്‍ ചര്‍ച്ചയിലാണ് അഡ്വ അഭിലാഷ് പറഞ്ഞു.
എസ്.ആര്. ബൊമ്മൈ കേസില്‍ ഭരണഘടനാപരമായ സംവിധാനം അട്ടിമറിക്കപ്പെടുക എന്നത് എന്താണെന്നത് സംബന്ധിച്ച് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹം അക്രമിക്കപ്പെട്ടുകഴിഞ്ഞാല് കളി മാറും. ആന്തരിക അട്ടിമറി (Internal subversion) എന്ന വകുപ്പിലാണ് ഇത് പെടുക. ഭരണഘടനാസംവിധാനം തകര്‍ന്നുപോയി എന്നതിന് അടിസ്ഥാനപരമായ കാര്യമാണ് (breakdown of constitutional machinery) എന്നത് ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള അടിസ്ഥാന കാര്യമാണ്. പിന്നെ പിണറായി വിജയനൊന്നും മുഖ്യമന്ത്രിപദത്തില്‍ ഉണ്ടായിരിക്കില്ല. – അഡ്വ. അഭിലാഷ് പറഞ്ഞു.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ ഒരു സുപ്രീംകോടതിയ്ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. ഗവര്‍ണര്‍ക്കും ഇക്കാര്യം ബോധ്യമുള്ളതുകൊണ്ടായിരിക്കാം അദ്ദേഹവും എസ് എഫ് ഐയ്ക്കെതിരെ കരുത്തുറ്റ നിലപാട് എടുക്കുന്നത്. -അഡ്വ. അഭിലാഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: