ഭുവനേശ്വര്‍: ആദായനികുതി വകുപ്പിന്റെ ഇന്ത്യയിലെ റെയ് ഡ് ചരിത്രത്തില്‍ ഇതവരെയുള്ളതില് വെച്ച് ഏറ്റവും വലിയ കള്ളപ്പണവേട്ടയാണ് കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ കമ്പനികളിലും വീട്ടിലുമായി നടത്തിയത്. പണവും സ്വര്‍ണ്ണവുമായി 353.5 കോടിയുടെ സ്വത്തുണ്ടെന്നാണ് ആദായനികുതിവകുപ്പിന്റെ കണക്ക്.
റെയ്ഡിന് ശേഷം ഒളിച്ചുകഴിയുന്ന ധീരജ് സാഹു 10 ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. “ഈ പണമത്രയും തന്റെ കുടുംബത്തിന്റെ മദ്യക്കമ്പനിയില് നിന്നുള്ള വരുമാനമാണെന്നും കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ല.” – സാഹു പറയുന്നു.
പിടിച്ചെടുത്തത് മുഴുവന്‍ നിയമപരമല്ലാത്ത കള്ളപ്പണമായതിനാല്‍ കോണ്‍ഗ്രസ് തുടക്കത്തിലേ ധീരജ് സാഹുവിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ജയറാം രമേഷ് മാത്രമാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഗാന്ധി കുടുംബം ഇതേപ്പറ്റി ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല.
ഒഡിഷയിലെ ബൗദ് ഡിസ്റ്റിലറിയില്‍ നടത്തിയ പരിശോധനയിലാണ് അലമാരകളില്‍ അടുക്കിവെച്ച കള്ളനോട്ടുകെട്ടുകള്‍ പിടിച്ചത്. ഏകദേശം 200 ബാഗുകളിലാണ് ഇവ ശേഖരിച്ചത്. തുടര്‍ന്ന് അന്വേഷണം ധീരജ് സാഹുവിന്റെ മറ്റ് കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിച്ചു. ഒഡിഷുടെ തലസ്ഥാനമായ ഭൂവനേശ്വരിലെ ബൗദ്ധ് ഡിസ്റ്റിലറി കോര്‍പറേറ്റ് ഓഫീസും കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥരുടെ വീടുകളിലും റനിസതി അരിമില്ലിലും സുന്ദര്ഗര്തിലെ ചാരായനിര്മ്മാണശാലയിലും ധീരജ് സാഹുവിന്റെ ഓഫീസിലും വീട്ടിലും പരിശോധിച്ചു. കൂടുതല്‍ കള്ളനോട്ടുകെട്ടുകളും കണക്കില്ലാത്ത സ്വര്‍ണ്ണവും കണ്ടെത്തി. 40 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് നാല് ദിവസം കൊണ്ടാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. 2010 മുതല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയാണ് ധീരജ് സാഹു.
“തന്റെ 30-35 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. അതിനാല്‍ ഞാനാകെ ഷോക്കിലാണ്. പിടിച്ചെടുത്ത പണം മുഴുവന്‍ തന്റെ കുടുംബത്തിന്റെ മദ്യസ്ഥാപനത്തിന്റെത് മാത്രമാണ്. മദ്യം വിറ്റ് കിട്ടിയ പണമാണിത്. പാവപ്പെട്ടവരെ സഹായിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയവരാണ് ഞങ്ങള്‍. “- ധീരജ് സാഹു പറയുന്നു.
സാഹുവിന്റെ കയ്യില്‍ നിന്നും പിടികൂടിയെ ഓരോ നോട്ടുകെട്ടിന്റെയും ഉത്തരം സാഹു തന്നെയാണ് പറയേണ്ടതെന്നായിരുന്നു ധീരജ് സാഹുവിനെ തള്ളി കോണ്‍ഗ്രസിന്റെ ജയറാം രമേഷ് നടത്തിയ പ്രസ്താവന. അതേ സമയം ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും- സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി- എന്നിവര്‍ ഈ സംഭവത്തില്‍ മൗനം പാലിക്കുന്നതാണ് എല്ലാവരേയും അതിശയിപ്പിക്കുന്നത്. അവര്‍ സാഹുവിനെ തള്ളിപ്പറയുന്നുമില്ല, പിന്തുണയ്ക്കുന്നുമില്ല. ഭാരത് ജോഡോ യാത്രയില്‍ സാഹു രാഹുല്‍ഗാന്ധിയ്ക്കൊപ്പം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: