Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പഭക്തരോട് കാട്ടുന്നത് മാപ്പര്‍ഹിക്കാത്ത ക്രൂരത; ദേവസ്വംമന്ത്രിയുടെ തലയ്‌ക്ക് എരുമച്ചാണകം വയ്‌ക്കേണ്ട സമയമായിരിക്കുന്നു: ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 12:28 pm IST
in Kerala, Parivar

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അയ്യപ്പഭക്തരോട് കാട്ടുന്നത് മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സര്‍ക്കാരും ദേവസ്വംബോര്‍ഡും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെ അയ്യപ്പഭക്തന്മാരെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ശുദ്ധവായുപോലുമോ ലഭിക്കാത്ത വിധം ബസിലും മറ്റുമായി ഭക്തരെ പൂട്ടിയിടും വിധം തടഞ്ഞുവയ്‌ക്കുകയായിരുന്നു. വെള്ളംകിട്ടാതെ കുഞ്ഞുമാളികപ്പുറം മരിച്ചിട്ടും ദേവസ്വംമന്ത്രിയും ദേവസ്വംബോര്‍ഡും പറയുന്നത് അയ്യപ്പഭക്തര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ വരെ പോയി സഹായധനം പ്രഖ്യാപിച്ചവര്‍ കുഞ്ഞുമാളികപ്പുറത്തിന്റെ മരണം കണ്ടില്ലെന്ന് നടിക്കുന്നു.

സന്നദ്ധ പ്രവര്‍ത്തകരെ തടഞ്ഞുകൊണ്ട് എല്ലാം തങ്ങള്‍ ചെയ്‌തോളാമെന്ന് കോടതിയിലുള്‍പ്പെടെ പറഞ്ഞ ദേവസ്വംബോര്‍ഡ്, ആവശ്യത്തിന് ഭക്ഷണവും വെള്ളവും പോലും നല്കാതെ ഭക്തരെ ക്രൂരമായി ദ്രോഹിക്കുകയാണ്. ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന മനോഭാവത്തോടെയാണ് ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ സിപിഎം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം ഘടകകക്ഷികള്‍ക്ക് നല്കിയിരുന്ന ദേവസ്വം മന്ത്രിസ്ഥാനം കഴിഞ്ഞ രണ്ടുതവണയായി സിപിഎം നേരിട്ടേറ്റെടുത്തത് ക്ഷേത്രങ്ങള്‍ നശിപ്പിച്ച് പാര്‍ട്ടി കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാന്‍ വേണ്ടിയാണ്.

നവകേരള യാത്ര നടത്തുന്ന ബസിനേക്കാള്‍ സൗകര്യമാണ് അയ്യപ്പഭക്തരുടെ യാത്രയ്‌ക്കായി തയാറാക്കിയിട്ടുള്ള ബസിലെ സൗകര്യം എന്നുപറഞ്ഞ ദേവസ്വംമന്ത്രിയുടെ തലയ്‌ക്ക് എരുമച്ചാണകം വയ്‌ക്കേണ്ട സമയമായിരിക്കുന്നു. സാധാരണ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ക്കുള്‍പ്പെടെ ശബരിമല തീര്‍ത്ഥാടനകാലത്ത് സ്‌പെഷല്‍ സര്‍വീസ് ഓപ്പറേറ്റു ചെയ്യുന്നവെന്ന് കാട്ടി 35 ശതമാനം അധിക ചാര്‍ജ് ഭക്തരില്‍ നിന്ന് ഈടാക്കുകയാണ്. ഭക്തരുടെ പണം മാത്രം മതിയെന്ന നിലയിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശബരിമലയെ കാണുന്നത്. ക്രിസ്തുമസ് പരീക്ഷ കഴിയുന്നതോടെ കുട്ടികളുടേതുള്‍പ്പെടെ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കും. ഇനിയും അയ്യപ്പഭക്തരെ ഭക്ഷണവും വെള്ളവും നല്കാതെ ദ്രോഹിക്കാനാണ് ഭാവമെങ്കില്‍ ഹിന്ദുസംഘടനകള്‍ക്ക് ശബരിമലയിലേക്ക് പോകേണ്ടിവരുമെന്നും ഭക്തരുടെ ക്ഷേമകാര്യങ്ങളില്‍ ഇടപെടേണ്ടി വരുമെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ശബരിമല കേന്ദ്രീകരിച്ച് കേരളത്തിലുണ്ടാകുന്ന ഹിന്ദു മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെ ശബരിമലയെത്തന്നെ തകര്‍ക്കുന്ന നടപടികളാണ് സിപിഎം നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കിളിമാനൂര്‍ സുരേഷ് അധ്യക്ഷനായി.

മാനവീയം വീഥിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ പ്രവേശന കവാടത്തില്‍ പോലീസ് തടഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സെക്രട്ടറി കെ. പ്രഭാകരന്‍, സമിതി അംഗം സന്ദീപ് തമ്പാനൂ
ര്‍, മഹിളാ ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്റ് ജയസതീഷ്, സെക്രട്ടറി സൂര്യപ്രേം, ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി അറപ്പുര ബിജു, ജില്ലാ സെക്രട്ടറി അഴൂര്‍ ജയകുമാര്‍, സംഘടനാ സെക്രട്ടറി വഴയില ഉണ്ണി, സഹസംഘടന സെക്രട്ടറി പൂഴനാട് വേണു, ഖജാന്‍ജി നെടുമങ്ങാട് ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.

Tags: K.P Sasikala TeacherSABARIMALAHindu Aikyavedi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.