Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പ്രതിഭകള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചത് പഞ്ചായത്ത് പ്രസിഡന്റ്: അടൂരിന് കൊടുക്കാന്‍ വേദിയില്‍ ഒരു കസേരയില്ലായിരുന്നോ?

കാലഹരണപ്പെട്ട ജാതിബോധത്തിന്റെ മറുപേരായിട്ടാണ് കേരളീയർ രാഷ്‌ട്രീയ ബോധത്തെ കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 09:36 am IST
in Mollywood

ഇരുപത്തിയെട്ട് വർഷമായി സദസ്സിന്റെ പിൻനിരയിലിരുന്ന് ഐ എഫ് എഫ് കെ വേദിയിലെ നാടകങ്ങൾ ഞാൻ കാണുന്നു. നടീനടന്മാർ മാറുന്നു. കഥാസന്ദർഭങ്ങളും മാറുന്നു. മന്ത്രിമാരില്ല എന്നത് ഈ വർഷത്തെ ആശ്വാസമായി.

സർക്കാർ സ്പോൺസേർഡ് സാംസ്കാരികപരിപാടികളിലൊക്കെ മന്ത്രിമാർ തള്ളിക്കയറുകയും സാoസ്‌കാരികനായകന്മാർ പുറത്താവുകയുമാണല്ലോ പതിവ്.

കേന്ദ്രസർക്കാറും ഗോവാസർക്കാറും സംയുക്തമായി നടത്തുന്ന ഐ എഫ് എഫ് ഐ യിൽ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഫ്ളക്സുകൾ ഇന്നേവരെ കണ്ടിട്ടില്ല. ഇവിടെയാകട്ടെ, മുഖ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും കൂറ്റൻ ഫ്ളക്സുകൾ കൊണ്ട് നഗരം നിറയാറുണ്ടായിരുന്നു.ഇത്തവണ വലിപ്പം കുറഞ്ഞിട്ടുണ്ട്. അത്രയും നന്ന്.

നാനാ പടേക്കർ മൂന്ന് ദേശീയ അവാർഡുകളും പദ്മശ്രീയും നേടിയത് ബി. ജെ. പി. ഭരണകാലത്തല്ല. ക്രിസ്റ്റോഫ് സനൂസി സംഘിയുമല്ല. ബേലാ ഥാറും സനൂസിയുമൊക്കെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കീഴിൽ കലാപ്രവർത്തനം നടത്തിയവരാണ്. അവരനുഭവിച്ചതെന്തൊക്കെ എന്ന് കേരളീയ ബുദ്ധിജീവികൾക്കറിയില്ല. തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവർ പറയുന്നത് തെറ്റായ രീതിയിലാണ് കേരളീയർ സ്വീകരിക്കുന്നത്.

അതുകൊണ്ടാണ് നാനാ പടേക്കർക്കും സനൂസിക്കുമുള്ള മറുപടി എന്ന നിലയിൽ പലതവണ ഐ എഫ് എഫ് കെ വേദിയിൽ വന്നിട്ടുള്ള പ്രകാശ് രാജിനെ തിടുക്കപ്പെട്ടു വിളിച്ചുവരുത്തിയത്. സനൂസി മനോഹരമായി പ്രസംഗിച്ചു. രാഷ്‌ട്രീയത്തേക്കാൾ വലുതാണ് കലയെന്നു അദ്ദേഹം പറഞ്ഞു. കലയുടെ അടിസ്ഥാനതത്ത്വങ്ങൾ വിശദീകരിച്ചു. രാഷ്‌ട്രീയം പറഞ്ഞ പ്രകാശ് രാജിനാണ് സ്വാഭാവികമായും കൂടുതൽ കൈയടികൾ കിട്ടിയത്. കാലഹരണപ്പെട്ട ജാതിബോധത്തിന്റെ മറുപേരായിട്ടാണ് കേരളീയർ രാഷ്‌ട്രീയ ബോധത്തെ കാണുന്നത്. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും പുതിയ രൂപഭാവങ്ങളോടെ കേരളത്തിൽ തിരിച്ചെത്തുന്നു.
മന്ത്രിമാരുടെ അഭാവത്തിൽ പ്രതിഭകൾക്ക് അവാർഡ് സമ്മാനിച്ചത് എം. എൽ. എ.യും പഞ്ചായത്ത്‌ പ്രസിഡന്റുമൊക്കെയാണ്. സിനിമാരംഗത്തെ എത്രയോ മഹാരഥന്മാർ അവിടെയുണ്ടായിരുന്നു. അവരെക്കൊണ്ട് ആ അവാർഡുകൾ കൊടുപ്പിച്ചിരുന്നെങ്കിൽ എത്ര ഉചിതമാവുമായിരുന്നു!

സനൂസിക്ക് അവാർഡ് കൊടുക്കാൻ അടൂരിനെ സദസ്സിൽനിന്ന് വിളിച്ചുകയറ്റുകയും സദസ്സിലേക്ക് തിരിച്ചിറക്കിവിടുകയും ചെയ്തു. അടൂരിന് കൊടുക്കാൻ വേദിയിൽ ഒരു കസേരയില്ലായിരുന്നോ? വേദിയിലിരുന്ന എല്ലാവരും പ്രസംഗിക്കണമെന്ന നിർബന്ധബുദ്ധി എന്തിനായിരുന്നു?
ഇങ്ങനെയൊക്കെയാണെങ്കിലും മികച്ച ചിത്രങ്ങൾ കൊണ്ട് സമ്പന്നമായ മേളയായിരുന്നു ഇത്തവണത്തേത്. തങ്ങളുടെ കന്നിചിത്രങ്ങൾക്ക് അവാർഡുകൾ വാങ്ങാൻ വേദിയിലേക്ക് കയറിയ മൂന്നു പേരും – ശ്രുതി ശരണ്യം, ആനന്ദ് ഏകർഷി, ഫാസിൽ റസാക്ക് – ഭാവിമലയാളസിനിമയുടെ ദൃഢ പ്രതീക്ഷകളാണ്.

വിജയകൃഷ്ണന്‍,
സംവിധായകന്‍, നിരൂപകന്‍

Tags: IFFK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

Entertainment

രാത്രി മുഴുവന്‍ പൊട്ടിക്കരഞ്ഞു;ഞാന്‍ വിറയ്‌ക്കുകയായിരുന്നു.ബോധം കെട്ട് വീഴുമെന്ന് വരെ തോന്നി;നടി ഭാവന.

Kerala

പ്രായമുള്ളയാളല്ലേ…. പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത

Kerala

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്, സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് ഡബ്ല്യുസിസി,മെല്ലെപ്പോക്ക് പൊറുക്കാനാവാത്തത്

Kerala

ജാപ്പനീസ് ചിത്രം ‘ടു സീസണ്‍സ് ടു സ്ട്രെയിഞ്ചേഴ്സ്’ ന് സുവര്‍ണ ചകോരം

പുതിയ വാര്‍ത്തകള്‍

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.