Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭിന്നിപ്പിച്ച് ഭരിക്കാമെന്ന മോഹം വിലപ്പോകില്ല

ഹിന്ദുവിരുദ്ധ വര്‍ഗീയതയിലൂടെ ദേശവിരുദ്ധ രാഷ്‌ട്രീയം ലക്ഷ്യമിടുന്ന ഭാരതത്തിനുള്ളിലും പുറത്തുമായി കൈകോര്‍ത്തു നില്‍ക്കുന്ന രാഷ്‌ട്രവിരുദ്ധ ശക്തികളേ 'തെക്കോട്ടെടുക്കൂയെന്ന' വിധി പ്രഖ്യാപിക്കുന്നത് തെക്കും വടക്കും പടിഞ്ഞാറും കിഴക്കും എല്ലാം വ്യാപിച്ചു കിടക്കുന്ന, സര്‍വ്വധര്‍മ്മങ്ങളെയും പിന്തുടരുന്ന, ഭാരതീയ പൊതുസമൂഹം ഒന്നിച്ചു നിന്നായിരിക്കും. ഭാരതത്തിലെ വൈവിധ്യം ഭിന്നിച്ചു ഭരിക്കാനുള്ള ആയുധമായി കണക്കാക്കിയ ഇംഗ്ലീഷ് സാമ്രാജ്യത്വത്തോട് ഇന്നും വിധേയത്വം പുലര്‍ത്തിക്കൊണ്ട്, പുതിയ കാലത്തും, തമ്മില്‍ തല്ലിക്കാന്‍ തന്ത്രങ്ങളിറക്കുന്ന രാഹുലിന്റെ രാഷ്‌ട്രീയം പരാജയപ്പെടും. ഭാരതത്തിന്റെ വൈവിധ്യം അംഗീകരിക്കപ്പെടുന്നതിനപ്പുറം ആഘോഷിക്കപ്പടേണ്ടതാണെന്ന, രാഷ്‌ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവത്തിന്റെ വീക്ഷണം വര്‍ത്തമാനകാലത്തും വരുംകാലത്തും ഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 05:34 am IST
inArticle

ജവഹര്‍ലാല്‍ നെഹ്രുവിന്റെ അധികാരമോഹം 1947ലെ ഭാരത വിഭജനത്തിന് വഴിതെളിച്ചു. ഭാരതം വിഭജിക്കപ്പെട്ടാലും തനിക്ക് പ്രധാനമന്ത്രി പദം കിട്ടിയാല്‍ മതിയെന്നതായിരുന്നു നെഹ്രുവിന്റെ ഉള്ളിലിരിപ്പ്. ഇന്ന് നെഹ്രുവിന്റെ കൊച്ചുമകന്‍ രാഹുലിന്റെ മനോനിലയും വ്യത്യസ്തമല്ല. രാജ്യം വീണ്ടും വിഭജിക്കപ്പെട്ടാലും എവിടെയെങ്കിലും അധികാരക്കസേര കിട്ടിയാല്‍ മതിയെന്ന ഗതികെട്ട മാനസികാവസ്ഥയിലാണ് അദ്ദേഹം. (ആസ്‌ട്രേലിയയില്‍ ഓരോ സംസ്ഥാനത്തിനും പ്രത്യേക പ്രധാനമന്ത്രിമാരുള്ളതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പുതിയ സാദ്ധ്യതകള്‍ തേടി രാഹുലിനെ സഹായിക്കാന്‍ ഡോ ശശി തരൂരിനെ പോലുള്ളവരും സോണിയയുടെ കൊട്ടാരത്തില്‍ തമ്പടിച്ചിട്ടുണ്ട്!) കൂട്ടുകക്ഷികളായ കമ്യൂണിസ്റ്റുകള്‍ സ്വതന്ത്രഭാരതത്തെ തുടക്കത്തില്‍ തന്നെ പതിനഞ്ചിലധികമായി മുറിച്ചു മാറ്റണമെന്ന പക്ഷക്കാരായിരുന്നു. അങ്ങനെ മുറിച്ചൂ മാറ്റുന്ന പ്രദേശങ്ങളില്‍ ചിലയിടങ്ങളൊക്കെ കമ്യൂണിസ്റ്റ് സംഘടനാ ശക്തി ഉപയോഗിച്ച് പിടിച്ചടക്കുക. അങ്ങനെ പിടിച്ചെടുക്കുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ച് സോവിയറ്റ്/ചൈനീസ് ഭരണകൂടങ്ങളുടെ സഹായം സ്വീകരിച്ച്, ബാക്കിയിടങ്ങളും കൂട്ടിച്ചേര്‍ക്കുക. അതായിരുന്നു, ചൈനയില്‍ മാവോ പ്രയോഗിച്ച ഗ്രാമങ്ങളിലൂടെ പട്ടണങ്ങളെ വളഞ്ഞു പിടിക്കുകയെന്ന ഭരണതന്ത്രത്തെ പരിഷ്‌കരിച്ച് ഭാരതത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മെനഞ്ഞെടുത്ത കുതന്ത്രം. ചൂരുക്കത്തില്‍ ഭാരതം പലതായി വെട്ടിമുറിക്കുകയെന്നതായിരുന്നു സഖാക്കളുടെ ‘അടവുനയവും’ ‘പാര്‍ട്ടി പരിപാടിയും’. കേരളത്തിലെ മുസ്ലീം ലീഗുള്‍പ്പടെ ഭാരതത്തില്‍ അവശേഷിച്ച മുസ്ലീം വര്‍ഗീയ ശക്തികളുടെ ലക്ഷ്യവും ഈ രാജ്യത്തെ വീണ്ടും വിഭജിക്കുകയെന്നതായിരുന്നു എന്നതില്‍ സംശയമില്ല. തമിഴ്‌നാട്ടിലെ ഡിഎംകെ. പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായിരുന്ന ഇ.വി. രാമസ്വാമി നായ്‌ക്കര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും വിഘടനവാദത്തോടായിരുന്നു പ്രതിബദ്ധത.

അത്തരത്തില്‍ വിഘടന വാദങ്ങളുടെ പാരമ്പര്യം പേറുന്ന വര്‍ത്തമാനകാല രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് 2014 മുതല്‍ ‘ശനിദശ’ ആരംഭിച്ചു. ദേശീയ ജനാധിപത്യശക്തികള്‍ നരേന്ദ്ര മോദിയിലൂടെ ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുന്നതുകണ്ടതോടെ വിഘടനവാദികള്‍ക്കും വിഘടിച്ചാലും എവിടെയെങ്കിലും തനിക്കും അധികാരം കിട്ടിയാല്‍ മതിയെന്ന മോഹം ഉള്ളിലൊളിപ്പിക്കുന്ന രാഹുലിനെപ്പോലുള്ളവര്‍ക്കും ഒന്നിച്ചു നിന്നൊന്ന് പൊരുതി നോക്കുക എന്ന ഗതികെട്ട വഴി മാത്രം ബാക്കിയായി. അതാണ് സോണിയയും രാഹുലും യച്ചൂരിയും സ്റ്റാലിനും മദനിയും ഒവൈസിയെയും കുഞ്ഞാലിക്കുട്ടിയും എല്ലാം ഒന്നിച്ചുചേര്‍ന്ന് ഹിന്ദുവിരുദ്ധ വര്‍ഗീയതയില്‍ അടിസ്ഥാനപ്പെടുത്തിയ ദേശവിരുദ്ധ രാഷ്‌ട്രീയം രഹസ്യ അജണ്ടയാക്കി ഭാരത രാഷ്‌ട്രീയത്തില്‍ ഒരു അവിഹിത കൂട്ടായ്‌മ തട്ടിക്കൂട്ടിയതിന്റെ പശ്ചാത്തലം. ഭാരതത്തിന് അകത്തും പുറത്തുമുള്ള ഇസ്ലാമിക തീവ്രവാദശക്തികളും കമ്യൂണിസ്റ്റ് അരാജകത്വവാദികളും പാശ്ചാത്യ മതപരിവര്‍ത്തന ശക്തികളും ആ കൂട്ടായ്‌മയ്‌ക്ക് ശക്തി പകരാന്‍ കട്ടയ്‌ക്ക് കൂട്ടിനുമുണ്ട്. ഭാരതത്തിനുള്ളിലെ ആ കൂട്ടുകെട്ടിന്റെ കടിഞ്ഞാണ്‍ കയ്യിലെടുത്തുകൊണ്ട്, സ്വന്തം സ്ഥാപിത താത്പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യം വെച്ച്, ചൈനയും പാക്കിസ്ഥാനും പാശ്ചാത്യ ശക്തികളും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍, അതിര്‍ത്തിക്കു പുറത്തുനിന്ന് കരുക്കളെറിയുന്നൂ; കാശെറിയുന്നു. അത്തരം ഒരു പശ്ചാത്തലത്തിലാണ് ‘ഭാരത് തേരീ ടുക്ക്‌ടേ ഹോംഗേ ഇന്‍ഷാ അള്ളാ ഇന്‍ഷാ അള്ളാ’ മുദ്രാവാക്യങ്ങളുമായി ജെഎന്‍യുവിലെ രാഷ്‌ട്ര വിരുദ്ധ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചു കൂടിയതും അവര്‍ക്ക് ആവേശം പകരാന്‍ രാഹുലും കൂട്ടരും അവിടെയെത്തിയതും. അതിനു പിന്നാലെ, ആ കൂട്ടായ്‌മ, അസ്വീകാര്യങ്ങളായ പല വിഷയങ്ങളുമുയര്‍ത്തി ആന്തരിക സംഘര്‍ഷത്തിന് വഴിയൊരുക്കാന്‍ ആവേശം കാട്ടിയതും ഭാരതം കണ്ടു. അതേ വിധ്വംസക ശക്തികളുടെ രാഷ്‌ട്രീയ പക്ഷം ഒന്നായി നിന്ന് ദേശീയപക്ഷത്തെ പരാജയപ്പെടുത്തി ഭാരത ഭരണം കയ്യടക്കാന്‍ തട്ടിക്കൂട്ടിയ അവിഹിത മുന്നണിയാണ് ‘ഐഎന്‍ഡിഅയ്യേ.’

ആ മുന്നണിയുടെ തനിനിറം തിരിച്ചറിഞ്ഞ പൊതുജനം രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തിസ്ഗഢിലും സോണിയാ രാഹുല്‍ പ്രിയങ്കാ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി നരേന്ദ്രമോദി നയിക്കുന്ന ഭാരതപക്ഷത്തോടൊപ്പമാണ് തങ്ങളെന്ന സംശയരഹിതമായ സന്ദേശമാണ് നല്‍കിയത്. തെരഞ്ഞെടുപ്പുകളുടെ ഫലം വന്നു തുടങ്ങിയ ഉടനെ രാഹുലിന്റെ പക്ഷം ആ സംസ്ഥാനങ്ങളിലെ പൊതുജനങ്ങള്‍ക്കെതിരെ വെല്ലുവിളികളുയര്‍ത്തുകയാണ്. ഭാരതത്തെ വടക്കും തെക്കുമായി വെട്ടി മുറിച്ച് ‘കട്ടിംഗ് സൗത്ത്’ അജണ്ട ഉയര്‍ത്തുന്നവരുടെ വഴിയിലൂടെയാണ് അവരുടെ യാത്ര.

ഭാരതത്തിന്റെ ഭൂമിശാസ്ത്രപരമായ തെക്കും വടക്കും പ്രദേശങ്ങളില്‍ സാംസ്‌കാരികവും മതപരവുമായ ഒരു വിടവുമില്ലായെന്നത് പ്രകടമാകുമ്പോഴാണ് രാഷ്‌ട്രീയമായ വിടവ് സൃഷ്ടിച്ചെടുക്കാന്‍ രാഹുല്‍ കോണ്‍ഗ്രസ്സും ഡിഎംകെയും ഉള്ളിലൊളിപ്പിച്ചിരുന്ന വിഘടനവാദം പറത്തെടുക്കുന്നത്. ഡിഎംകെ ലോകസഭാംഗം സെന്തില്‍ കുമാര്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് വിജയം സമ്മാനിച്ച ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ‘ഗോമൂത്ര പ്രദേശങ്ങള്‍’ എന്ന് പറഞ്ഞ് അധിക്ഷേപിക്കാന്‍ ശ്രമിച്ചത് ആ വ്യക്തി പിന്തുടരുന്ന വികല സംസ്‌കാരത്തെയാണ് പ്രകടമാക്കുന്നത്. ആ വിഷയത്തിലും ചില ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയരും. തെലുങ്ക് ദേശത്തെ മുഖ്യമന്ത്രിയാകുവാന്‍ സോണിയാ കുടുംബത്താല്‍ നിയോഗപ്പെടുത്തിയ രേവന്ത് റെഡ്ഢി നവംബര്‍ 30 തെരഞ്ഞെടുപ്പിന് മുമ്പ് ഗോപൂജ നടത്തുകയും ഗോമാതാവിന് പ്രദക്ഷിണം ചെയ്യുകയും ഗോമാതാവിനെ തൊട്ടു തൊഴുകയും മറ്റും ചെയ്ത് അനുഗ്രഹം തേടുകയും ചെയ്തു. അദ്ദേഹത്തെ തെരഞ്ഞെടുത്ത തെലുങ്കാനയും ഗോമൂത്ര പ്രദേശമാകുമോ?. പുതുശ്ശേരിയില്‍ ബിജെപി ഭരണത്തിലുണ്ട്; കര്‍ണ്ണാടക സംസ്ഥാനം പല തവണ ഭാരതീയ ജനതാ പാര്‍ട്ടി ഭരിച്ചു. അവിടമൊക്ക ഗോ മൂത്ര പ്രദേശങ്ങളാണോ?. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശും ഗോമൂത്ര പ്രദേശമാണോ? കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലത്ത് രാജസ്ഥാനും ഛത്തീസ്ഗഢും മദ്ധ്യപ്രദേശുമൊക്കെ ഗോമൂത്ര പ്രദേശങ്ങളല്ലായിരുന്നോ?

ഹിന്ദു മതത്തെയും (സനാതന ധര്‍മ്മം) സമൂഹത്തെയും തകര്‍ക്കാനും ഉന്മൂലനം ചെയ്യുന്നതിനും രാഷ്‌ട്രീയ ദല്ലാള്‍ പണി ഏറ്റെടുക്കുന്നതിലൂടെ ‘ഐഎന്‍ഡിഅയ്യേ’ മുന്നണിക്ക് ഭാരതഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെങ്കില്‍ അവരുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുയെന്നതിന്റെ പ്രകടമായ സൂചനകളാണ് മദ്ധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും നല്‍കി കഴിഞ്ഞത്. മഹാത്മജി ഗോ വധത്തിനെതിരായിരുന്നു. ക്യൂബയിലെ ഫിഡല്‍ കാസ്‌ട്രോയുടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഗോവധം നിരോധിച്ചിരുന്നു. ഗാന്ധിജിയെയും ഫിഡല്‍ കാസ്‌ട്രോയെയുമൊക്കെ ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഉപാസകന്മാരായിട്ടാണോ രാഹുല്‍മുന്നണിയുടെ ചരിത്ര വീക്ഷണം? ഹിന്ദുക്കള്‍ ഗോവിനെ മാതാവായി കാണുന്നതുകൊണ്ട് തമിഴ്‌നാടു ഭരിക്കുന്ന ഡിഎംകെ ഭരണകൂടം അവിടെ പൊങ്കലിനൊപ്പം നടക്കുന്ന മാട്ടുപ്പൊങ്കല്‍ നിരോധിക്കുമോ? തിരുപ്പതിയില്‍ ‘നന്ദിനി’ എന്ന ബ്രാന്‍ഡ് നെയിമില്‍ ഗോമൂത്രം വിതരണം ചെയ്യുന്നത് നിര്‍ത്തുവാന്‍ ആവശ്യപ്പെടുമോ?

ഹിന്ദുവിരുദ്ധ വര്‍ഗീയതയിലൂടെ ദേശവിരുദ്ധ രാഷ്‌ട്രീയം ലക്ഷ്യമിടുന്ന ഭാരതത്തിനുള്ളിലും പുറത്തുമായി കൈകോര്‍ത്തു നില്‍ക്കുന്ന രാഷ്‌ട്രവിരുദ്ധ ശക്തികളേ ‘തെക്കോട്ടെടുക്കൂയെന്ന’ വിധി പ്രഖ്യാപിക്കുന്നത് തെക്കും വടക്കും പടിഞ്ഞാറും കിഴക്കും എല്ലാം വ്യാപിച്ചു കിടക്കുന്ന, സര്‍വ്വധര്‍മ്മങ്ങളെയും പിന്തുടരുന്ന, ഭാരതീയ പൊതുസമൂഹം ഒന്നിച്ചു നിന്നായിരിക്കും. ഭാരതത്തിലെ വൈവിധ്യം ഭിന്നിച്ചു ഭരിക്കാനുള്ള ആയുധമായി കണക്കാക്കിയ ഇംഗ്ലീഷ് സാമ്രാജ്യത്വത്തോട് ഇന്നും വിധേയത്വം പുലര്‍ത്തിക്കൊണ്ട്, പുതിയ കാലത്തും, തമ്മില്‍ തല്ലിക്കാന്‍ തന്ത്രങ്ങളിറക്കുന്ന രാഹുലിന്റെ രാഷ്‌ട്രീയം പരാജയപ്പെടും. ഭാരതത്തിന്റെ വൈവിധ്യം അംഗീകരിക്കപ്പെടുന്നതിനപ്പുറം ആഘോഷിക്കപ്പടേണ്ടതാണെന്ന, രാഷ്‌ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവത്തിന്റെ വീക്ഷണം വര്‍ത്തമാനകാലത്തും വരുംകാലത്തും ഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കും.

Tags: cpmcongressarticle 370 Abolition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

മനീഷ് ബ്രഹ്മഭട്ട്‌
News

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.