Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ശരണവഴികളിലെ നിലവിളികള്‍

ഇക്കുറി പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടെന്നും, അതൊക്കെ പുറത്തുപറയാനാവില്ലെന്നുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏറ്റുപറയുന്നത് കുറ്റകരമായ അനാസ്ഥയാണ്. പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, അവ എങ്ങനെയൊക്കെ പരിഹരിക്കാമെന്നും ഹൈന്ദവ സംഘടനകളും കോടതിയും മാധ്യമങ്ങളും ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇതിനോട് ശത്രുതാപരമായ സമീപനം സ്വീകരിച്ച ശേഷമാണ് ദേവസ്വം അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 05:00 am IST
inEditorial

ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ച് ഒരു മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ വേദനാജനകമാണ്. തിക്കുംതിരക്കും കാരണം സന്നിധാനത്തെത്തി അയ്യനെ കണ്ട് തൊഴാനാവാതെ നിരവധി അയ്യപ്പന്മാര്‍ മടങ്ങുകയാണ്. അന്യസംസ്ഥാനങ്ങളില്‍നിന്ന് വളരെ ദൂരം സഞ്ചരിച്ചെത്തുന്ന അയ്യപ്പന്മാര്‍ക്കാണ് ഈ ദുര്‍ഗതിയുണ്ടാവുന്നത്. വര്‍ഷംതോറും മലചവിട്ടുന്ന അയ്യപ്പന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും നിരവധിയാണെങ്കിലും അയ്യനെ കാണാനാവാതെ മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി തേങ്ങയുടച്ചും നെയ്യഭിഷേകം ചെയ്തുമൊക്കെ മടങ്ങേണ്ടി വരുന്ന കാഴ്ച ഇതിനുമുന്‍പ് കണ്ടിട്ടില്ല. അഭൂതപൂര്‍വമായ തിരക്കാണ് ഇതിന് കാരണമെന്ന് അധികൃതര്‍ക്ക് പറഞ്ഞൊഴിയാന്‍ കഴിയില്ല. തിരക്ക് മുന്‍കൂട്ടി കണ്ട് അത് നിയന്ത്രിക്കാനും, ദര്‍ശനം സുഗമമാക്കാനുമുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിക്കണമായിരുന്നു. ഈ പണിയെടുക്കാനാണ് ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്തരുടെ പണം ഉപയോഗിച്ച് ശമ്പളം നല്‍കുന്നത്. ഇക്കുറി പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടെന്നും, അതൊക്കെ പുറത്തുപറയാനാവില്ലെന്നുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏറ്റുപറയുന്നത് കുറ്റകരമായ അനാസ്ഥയാണ്. പ്രശ്‌നങ്ങളുണ്ടെന്നും പരിമിതികളുണ്ടെന്നും വീഴ്ചകളുണ്ടെന്നും ഇപ്പോഴല്ല വെളുപാടുണ്ടാവേണ്ടത്. തീര്‍ത്ഥാടനത്തിന് ശരിയായ മുന്നൊരുക്കങ്ങള്‍ നടത്തണമായിരുന്നു. പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, അവ എങ്ങനെയൊക്കെ പരിഹരിക്കാമെന്നും ഹൈന്ദവ സംഘടനകളും കോടതിയും മാധ്യമങ്ങളും ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇതിനോട് ശത്രുതാപരമായ സമീപനം സ്വീകരിച്ച ശേഷമാണ് ദേവസ്വം അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുന്നത്.

അയ്യനെ ഒരുനോക്കു കാണാന്‍ മണിക്കൂറുകളോളം വരിനിന്ന ഒരു കുഞ്ഞുമാളികപ്പുറം ഹൃദ്രോഗബാധയെ തുടര്‍ന്ന് വെള്ളം കിട്ടാതെ മരിച്ചത് ഹൃദയഭേദകമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഈ ദാരുണ സംഭവത്തെ നിസ്സാരവല്‍ക്കരിക്കുന്നത് തീര്‍ത്ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചകള്‍ മറച്ചുപിടിക്കാനാണ്. ഭക്തിനിര്‍ഭരമായ മനസ്സുമായി മലചവിട്ടാനെത്തുന്ന അയ്യപ്പന്മാരെ അക്ഷരാര്‍ത്ഥത്തില്‍ പോലീസ് തല്ലിയോടിക്കുന്നത് ദൃശ്യമാധ്യമങ്ങളില്‍ കാണാം. കുട്ടികളുമായെത്തുന്ന സ്വാമിമാര്‍ അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവുമൊക്കെ വാങ്ങാന്‍ വരിതെറ്റിച്ച് പുറത്തിറങ്ങുമ്പോള്‍ ആക്രോശവുമായെത്തുന്ന പോലീസുകാര്‍ വടികൊണ്ട് അടിക്കുകയാണ്. കെഎസ്ആര്‍ടിസി ബസ്സുകള്‍ ആവശ്യത്തിനില്ലാത്തതിനാല്‍ കിട്ടുന്ന ബസ്സില്‍ കയറിക്കൂടുന്ന അയ്യപ്പന്മാരുടെ ദുരിതക്കാഴ്ചകളോട് അധികൃതര്‍ നിസ്സംഗത പുലര്‍ത്തുന്നു. കൂടുതല്‍ പോലീസുകാരെയും കെഎസ്ആര്‍ടിസി ബസ്സുകളും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. മണ്ഡലകാലം അവസാനിക്കാറായപ്പോഴാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഓര്‍ക്കണം. വിരമിച്ച പോലീസുകാരെയും മറ്റും നിയോഗിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ലെന്ന് പറയുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണ്. എന്‍എസ്എസിന്റെയും എന്‍സിസിയുടെയുമൊക്കെ സന്നദ്ധ ഭടന്മാരെ സേവനത്തിന് ഉപയോഗിക്കാമെന്ന കോടതിയുടെ നിര്‍ദേശം ദേവസ്വം ബോര്‍ഡ് കേട്ടില്ലെന്ന് നടിക്കുന്നു.

എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നതിന് ഒരു ഉത്തരമേയുള്ളൂ. സംസ്ഥാനത്തെ ഇടതുമുന്നണി ഭരണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ രോഷം ഈ സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് ഇനിയും ശമിക്കുന്നില്ല. അന്നും പോലീസിനെയാണ് ആചാരലംഘനത്തിന് ഉപയോഗിച്ചത്. ശബരിമല ക്ഷേത്രത്തിലെ വരുമാനം വേണം, പക്ഷേ തീര്‍ത്ഥാടനം സുഗമമായി നടക്കാന്‍ പാടില്ല. ഇതാണ് സര്‍ക്കാരിന്റെ നയം.

മനസ്സില്ലാമനസ്സോടെയാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡുമൊക്കെ മണ്ഡലമകരവിളക്കിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. നിരീശ്വരവാദികളായ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യുന്നതിലുള്ള മടുപ്പും എതിര്‍പ്പും അവരുടെ ഓരോ പ്രവൃത്തിയിലും പ്രതിഫലിക്കുന്നുണ്ട്. ശബരിലയില്‍ അനിഷ്ടസംഭവങ്ങളുണ്ടാകുന്നതില്‍പ്പോലും ഇക്കൂട്ടര്‍ക്ക് വലിയ വിഷമമൊന്നുമില്ല. അത്രയെങ്കിലും അന്ധവിശ്വാസം തകരുമല്ലോ എന്നാണ് ഇവര്‍ വിചാരിക്കുന്നത്. മുന്‍കാലങ്ങളിലും തീര്‍ത്ഥാടനത്തിന് ഇപ്പോഴത്തേതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് തന്നെ പ്രചരിപ്പിക്കുന്നത് ബോധപൂര്‍വമാണ്. കാര്യങ്ങള്‍ നേരെയാക്കാന്‍ താല്‍പ്പര്യമില്ലെന്നര്‍ത്ഥം. അതുകൊണ്ടാണല്ലോ പമ്പയിലും സന്നിധാനത്തുമൊക്കെ കഠിനയാതനകളില്‍പ്പെട്ട് തീര്‍ത്ഥാടകര്‍ വലയുമ്പോള്‍ ശബരിമലയില്‍ വിമാനത്താവളം കൊണ്ടുവരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാചാലനാവുന്നത്. ശബരിമലയില്‍ ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ എങ്ങനെ വിപുലപ്പെടുത്താമെന്നല്ല, വികസനത്തിന്റെ മറവില്‍ അഴിമതി നടത്താന്‍ കഴിയുമോയെന്നാണ് ഈ ഭരണാധികാരി നോക്കുന്നത് എന്നര്‍ത്ഥം.

Tags: SABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.