മകള്‍ മാളവികയുടെ ഭാവി വരനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുത്തി നടന് ജയറാം. മറ്റൊരു മകനെ സ്വീകരിക്കുന്നു എന്നാണ് മരുമകന് നവനീത് ഗിരീഷിനെ പരിചയപ്പെടുത്തുമ്പോള്‍ ജയറാം കുറിച്ചത്. ലണ്ടനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് നവനീത് ഗിരീഷ്.
പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് പാലക്കാട്ടെ നെന്മാറയിലെ കീഴേപ്പാട്ട് കുടുംബത്തിലെ അംഗമായ ഗിരീഷ് മേനോന്റെ മകനാണ്. ഐക്യരാഷ്ട്രസഭയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഗിരീഷ് മേനോന്. വത്സയാണ് ഭാര്യ.
2024 മെയ് മൂന്നിന് ഗുരുവായൂരിലാണ് വിവാഹം. കര്‍ണ്ണാടകയിലെ കൂര്‍ഗിലെ മടിക്കേരിയിലായിരുന്നു വിവാഹ നിശ്ചയച്ചടങ്ങ്.
‘ചക്കിക്ക് രാജകുമാരനെ കൊണ്ടുകൊടുത്തത് ഗുരുവായൂരപ്പന്’
ചെറുപ്പത്തില്‍ മകളായ ചക്കിയോട് സിന്‍ഡ്രല്ലയുടെ കഥ പറഞ്ഞുകൊടുക്കാറുണ്ടെന്ന് ജയറാം പറയുന്നു. ഒരിയ്ക്കല്‍ സുന്ദരനായ ഒരു രാജകുമാരന് വെള്ളുക്കുതിര വലിക്കുന്ന തേരില്‍ ഇവിടെ എത്തുമെന്ന് ഞാന്‍ പറയാറുണ്ട്. ഇപ്പോള്‍ ഗുരുവായൂരപ്പനാണ് ഒരു രാജകുമാരനെ മകള്‍ ചക്കിക്ക് നല്‍കിയതെന്നും ജയറാം പറയുന്നു.
ഈയിടെ സമൂഹമാധ്യമത്തിലൂടെയാണ് മാളവിക തന്റെ പ്രണയഭാജനത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: