കോഴിക്കോട് : ഗവര്‍ണര്‍ കാറിന്റ ഡോര്‍ തുറന്ന് വെല്ലുവിളിയോടെ പുറത്തിറങ്ങിയപ്പോള്‍ ഓടിപ്പോയ എസ് എഫ് ഐ ക്കാര് മടങ്ങിവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടിപ്രതിഷേധത്തിനിറങ്ങിയ എസ് എഫ് ഐക്കാരുടെ ഭീരുത്വത്തെ പരിഹസിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.
ഈ എസ് എഫ് ഐക്കാര്‍ക്ക് ആവശ്യമായ കായികപരിശീലനം നല്‍കാം. ഈ എസ് എഫ് ഐക്കാരെ ഒളിമ്പിക്സില്‍ മത്സരിപ്പിച്ചാല്‍ മെഡല്‍ ഉറപ്പാണെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗവര്‍ണറെ എസ് എഫ് ഐക്കാര്‍ വഴി തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ച് കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. അപ്രതീക്ഷിതമായ ഗവര്‍ണറുടെ ഈ നീക്കത്തില്‍ എസ് എഫ് ഐക്കാര്‍ അമ്പരന്നുപോയി. ഇതിനെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹാസത്തിന് വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: