Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിശ്വനാഥന്‍ വിടപറഞ്ഞത് മകള്‍ക്ക് നീതി ലഭിച്ചതിന്റെ സംതൃപ്തിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 10:44 pm IST
inIndia

ന്യൂദല്‍ഹി: മകള്‍ക്ക് നീതി ലഭിക്കാന്‍ നടത്തിയ ദീര്‍ഘമായ നിയമ പോരാട്ടത്തിന്റെ ചരിത്രം അവശേഷിപ്പിച്ചാണ് മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ അച്ഛന്‍ എം.കെ. വിശ്വനാഥന്‍ (82) ഈ ലോകത്തോടു യാത്ര പറഞ്ഞത്. മകളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരായ നാലുപേര്‍ക്ക് ദല്‍ഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് മരണം. വെള്ളിയാഴ്ച സൗമ്യയുടെ നാല്‍പ്പത്തൊന്നാം ജന്മദിനമായിരുന്നു. പിറ്റേന്നാണ് വിശ്വാനാഥന്‍ അന്തരിച്ചത്.

2008 ല്‍ 26ാം വയസിലാണ് സൗമ്യ അക്രമികളുടെ വെടിയേറ്റു മരിച്ചത്. തുടര്‍ന്നുള്ള 15 വര്‍ഷക്കാലം കേസും തുടര്‍ നടപടികളുമായി വിശ്വനാഥന്റെ ജീവിതം. പോലീസ് സ്റ്റേഷനും
കോടതിയും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായി. 2008 സപ്തംബര്‍ 30ന് പുലര്‍ച്ചെ മൂന്നരയോടെ ജോലികഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍സ് ടുഡേയിലെ (ഇപ്പോള്‍ ഇന്ത്യാ ടുഡെ) മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന്‍ വെടിയേറ്റു മരിച്ചത്. വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹപരിശോധനയില്‍ തലയ്‌ക്ക് വെടിയേറ്റതായി കണ്ടെത്തി. അന്വേഷണം നടന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. 2009 മാര്‍ച്ച് 18ന് ഐടി ജീവനക്കാരിയായിരുന്ന ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയിലായതോടെയാണ് സൗമ്യ വധക്കേസില്‍ വഴിത്തിരിവുണ്ടാകുന്നത്.

ചോദ്യംചെയ്യലിനിടെയാണ് മറ്റൊരു യുവതിയെ മുമ്പ് കൊലപ്പെടുത്തിയതായി പ്രതികള്‍ വെളിപ്പെടുത്തി. 2008ല്‍ നെല്‍സണ്‍ മണ്ടേല റോഡിന് സമീപത്തായിരുന്നു സംഭവമെന്നും ഇവര്‍ മൊഴി നല്‍കി. ഇതോടെയാണ് സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയതും ഇതേസംഘമാണെന്ന് കണ്ടെത്തിയത്.

സംഭവസമയത്ത് മദ്യലഹരിയിലായിരുന്ന നാലു പ്രതികളും കാറില്‍ പോവുകയായിരുന്നു. ഒന്നാംപ്രതി രവി കപൂറാണ് കാര്‍ ഓടിച്ചിരുന്നത്. ഓഫീസില്‍ നിന്നു വീട്ടിലേക്ക് പോവുകയായിരുന്ന സൗമ്യയുടെ കാര്‍ ഇവരെ ഓവര്‍ടേക്ക് ചെയ്തു. കാറില്‍ യുവതി മാത്രമേയുള്ളൂ എന്ന് മനസിലാക്കിയ പ്രതികള്‍ സൗമ്യയെ പിന്തുടര്‍ന്നു. അതിവേഗത്തില്‍ തൊട്ടടുത്തെത്തിയ അക്രമികള്‍ സൗമ്യയുടെ കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ സൗമ്യ കാര്‍ നിര്‍ത്താതെ മുന്നോട്ടെടുത്തു. ഇതോടെ രവി കപൂര്‍ സൗമ്യക്ക് നേരെ വെടിവച്ചു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സൗമ്യയ്‌ക്ക് വെടിയേറ്റതിന് പിന്നാലെ കാര്‍ നിയന്ത്രണംതെറ്റി ഡിവൈഡറില്‍ ഇടിച്ചാണ് നിന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നീതി ലഭിച്ചു. കഴിഞ്ഞ മാസം 25 ന് പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്ക് ദല്‍ഹി സാകേത് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

വിധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ സംതൃപ്തിയുണ്ട്, പക്ഷേ സന്തോഷമില്ല എന്നായിരുന്നു വിശ്വനാഥന്റെ പ്രതികരണം.

 

Tags: passed awayMalayali Journalist Soumya ViswanathanM.K. Viswanathan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

Kerala

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

Kerala

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

പുതിയ വാര്‍ത്തകള്‍

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.