Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘രാജാവ് കൊട്ടാരമുപേക്ഷിച്ച് വിനോദസവാരിയില്‍’; സര്‍ക്കാരും, ദേവസ്വംബോര്‍ഡും ഉറക്കത്തില്‍; ശബരിമലയെ കാത്തിരിക്കുന്നത് വന്‍ദുരന്തമെന്ന് എന്‍.ഹരി

എങ്ങനെയെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിന്റെ ഇരട്ടിപണം ലഭിക്കണം. സര്‍ക്കാര്‍ ഖജനാവിന്റെ ഓട്ടയടയ്‌ക്കാന്‍ അയ്യപ്പന്‍മാരും മാളികപ്പുറവും സന്നിധാനത്തേക്കിരച്ചെത്തണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 05:11 pm IST
in Kerala

പത്തനംത്തിട്ട: മണ്ഡല മകരവിളക്ക്കാലം സംസ്ഥാന സര്‍ക്കാരിനും, ദേവസ്വംബോര്‍ഡിനും ചാകരക്കാലം എന്ന നിലപാടാണ് കാണാന്‍ സാധിക്കുന്നത്. അതിനുവേണ്ടി എന്ത് നീതികേടിനും സര്‍ക്കാര്‍ തയ്യാറാണെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി.

എങ്ങനെയെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിന്റെ ഇരട്ടിപണം ലഭിക്കണം. സര്‍ക്കാര്‍ ഖജനാവിന്റെ ഓട്ടയടയ്‌ക്കാന്‍ അയ്യപ്പന്‍മാരും മാളികപ്പുറവും സന്നിധാനത്തേക്കിരച്ചെത്തണം. അവരുടെ തോള്‍സഞ്ചിയിലും മടിശീലയിലുമുള്ള പണക്കിഴികള്‍ ഭണ്ഡാരങ്ങളില്‍നിറയണം. അത്രമാത്രമെ പിണറായി രാജാവിന് ചിന്തയുള്ളുവെന്നും അദേഹം പരിഹസിച്ചു.

ശബരിമല പോലെ ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രത്തിന് ആവശ്യമുള്ള എന്തെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ സംസ്ഥാനഭരണകൂടം തയ്യാറായൊ എന്ന് അദേഹം ചോദിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അതിന്റെ ഇരട്ടി ഭക്തര്‍ കഴിഞ്ഞ മൂന്നുനാലു ദിവസമായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും കുടുങ്ങി കിടക്കുന്നു.

വഴിയോരങ്ങളില്‍ രണ്ട് ദിവസമായി നിര്‍ത്തിയിട്ടിരിക്കുന്ന അന്യസംസ്ഥാനക്കാരായ സ്വാമിമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് സര്‍ക്കാരും ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുന്നു. എരുമേലിയിലും, വടശ്ശേരിക്കരയിലും, നിലയ്‌ക്കലിലും ഭക്തജന തിരക്കുമൂലം നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. പമ്പമുതല്‍ കിലോമീറ്ററുകള്‍നീളുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ് കാണാന്‍ സാധിക്കുന്നതെന്നും അദേഹം പറഞ്ഞു.

സന്നിധാനത്തും സമീപത്തെ വനത്തിനുള്ളിലും കുടുങ്ങികിടക്കുന്നവര്‍ക്ക് കുടിക്കുവാന്‍പോലും വെള്ളം കിട്ടുന്നില്ല. പ്രായമായവരും കുട്ടികളും ദേഹാസ്സ്ഥ്യഥ്യം മൂലം കുഴഞ്ഞുവീഴുകയാണ്. ഭക്തര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സമീപത്തുള്ള ആശുപത്രിയിലെത്തിക്കുവാന്‍ ആവശ്യത്തിന് ആംബുലന്‍സുകളില്ല. ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്‍ നവകേരളസദസ്സിന് മോടികൂട്ടാന്‍ സമീപ ജില്ലയിലുള്‍പ്പെടെയുള്ള മുഴുവന്‍ പോലീസുകരേയും സര്‍ക്കാര്‍ കൊണ്ടുപോയിരിക്കുകയാണ്.

നമ്പര്‍ വണ്‍ കേരളത്തിന്റെ ആരോഗ്യമന്ത്രിയും പത്തനംതിട്ട സ്വദേശിനിയുമായ വീണാജോര്‍ജ്ജാണെങ്കില്‍ നവകേരളസദസ്സിന്റെ ലഹരിയിലും. സന്നിധാനത്തും, ഏരുമേലിയിലും ഉള്‍പ്പെടെ ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരൊ ഡോക്ടര്‍മാരൊ ഇല്ലാത്ത അവസ്ഥ.സര്‍ക്കാരിന്റെ ലക്ഷ്യം പരമാവധിഭക്തരെ ‘ദേവസ്വംഭണ്ഡാര’ത്തിനരികിലെത്തിക്കുക എന്ന് മാത്രമാണെന്നും അദേഹം കുറ്റപ്പെടുത്തി.

ഇതൊക്കെയാണെങ്കിലും കെ.എസ്.ആര്‍.ടി.സിയുടെ കൊള്ള നിര്‍ബാധം നടക്കുന്നുണ്ട്. ഈശ്വരവിശ്വാസിയല്ലാത്ത ദേവസ്വംമന്ത്രിയും, എട്ടും പൊട്ടും തിരിയാത്ത തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഈ മണ്ഡലകാലത്തെ, കറവപ്പശുവിന്റെ അകിട് ചുരത്തുന്ന വെറുമൊരു കറവക്കാരനായിമാറുന്നു. സര്‍ക്കാരിനും വകുപ്പിനും ആവശ്യം കാണിക്കയും വഴിപാടും വഴി ലഭിക്കുന്നവരുമാനം മാത്രമാണ്. അതിനുവേണ്ടി മാത്രമാണവര്‍ മണ്ഡലമകരവിളക്ക് കാലത്തെ കാണുന്നതെന്നും എന്‍. ഹരി വിമര്‍ശിച്ചു.

2011 ജനുവരി 14ന് രാത്രി 8 മണിയോടെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിവന്ന 102 അയ്യപ്പന്മാരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം ഞാന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നു.ഇനിയുമൊന്ന് ആവര്‍ത്തിക്കുവാനാണ് സര്‍ക്കാര്‍ കാത്തിരിക്കുന്നതെങ്കില്‍, അത് സി.പി.എം ആഗ്രഹിക്കുന്നത് പോലെ ശബരിമലയെ തകര്‍ക്കലാണ്. അത് ഭക്തര്‍ കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് ഭരണകൂടം ചിന്തിക്കരുത്. അതിനാല്‍ അങ്ങയുടെ വിനോദയാത്രയ്‌ക്കിടയ്‌ക്ക് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുവാനും, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലിനുംവേണ്ടി അല്‍പസമയം കണ്ടെത്തണമെന്ന് സൂചിപ്പിക്കുന്നുവെന്നും അദേഹം പറഞ്ഞു.

Tags: N.HariKerala GovernmentSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.