Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം; ദർശന സമയം ഒരു മണിക്കൂർ നീട്ടാൻ അനുമതി നൽകി തന്ത്രി, ഇനി മുതൽ ഉച്ചയ്‌ക്ക് മൂന്ന് മണിയ്‌ക്ക് നട തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 02:48 pm IST
inKerala
ശബരീപീഠത്തിന് സമീപം തീര്‍ത്ഥാടകരെ പോലീസ് തടഞ്ഞിരിക്കുന്നു

ശബരീപീഠത്തിന് സമീപം തീര്‍ത്ഥാടകരെ പോലീസ് തടഞ്ഞിരിക്കുന്നു

പത്തനംതിട്ട: തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടാൻ തീരുമാനം. തന്ത്രിയാണ് ഇതുമായി ബന്ധപ്പെട്ട് അനുമതി നൽകിയത്. ദർശന സമയം ഒരു മണിക്കൂർ നീട്ടാനാണ് അനുമതിയുള്ളത്. അതിനാൽ ഇനി മുതൽ ഉച്ചയ്‌ക്ക് മൂന്ന് മണിയ്‌ക്ക് നട തുറക്കും. പുലർച്ചെ മൂന്നിന് തുറക്കുന്ന നട ഉച്ചയ്‌ക്ക് ഒന്നിന് അടയ്‌ക്കും. പിന്നീട് നാലിനാണ് തു റന്നിരുന്നത്. ഇനി ഉച്ച കഴിഞ്ഞ് മൂന്നിന് നട തുറക്കും. അതേസമയം, രാത്രി 11ന് തന്നെ നടയടയ്‌ക്കും.

ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് രാവിലെ അറിയിച്ചിരുന്നു. ഭക്തര്‍ക്ക് വേണ്ടിയാണ് തന്ത്രിയും ദേവസ്വം ബോര്‍ഡും അയ്യപ്പനും നിലക്കൊള്ളുന്നത്. ദേവസ്വം ബോര്‍ഡുമായി സംയുക്തമായ ചര്‍ച്ചക്ക് ശേഷം താമസിക്കാതെ ഉടനെ തീരുമാനമെടുക്കുമെന്നും ഭക്തജനങ്ങളെ ബൂദ്ധിമുട്ടിക്കാത്ത തീരുമാനമേ ഉണ്ടാകുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അവധി ദിനങ്ങൾ ആയതിനാൽ ഇന്നലെയും ഇന്നുമായി വൻ ഭക്തജന തിരക്കിനാണ് ശബരിമല സാക്ഷ്യം വഹിക്കുന്നത്. പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം ദർശനത്തിനായി ഭക്തർക്ക് 18 മണിക്കൂറോളം നേരമാണ് ക്യൂവിൽ നിൽക്കേണ്ടിവന്നത്. ഇതേ തുടർന്ന് അനിഷ്ട സംഭവങ്ങളും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ദർശന സമയം നീട്ടുന്നത്.

കഴിഞ്ഞ ദിവസം ദർശന സമയം നീട്ടാൻ കഴിയുമോ എന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. നീട്ടാൻ കഴിയില്ലെന്നായിരുന്നു ഇതിനോട് തന്ത്രി പറഞ്ഞത്. എന്നാൽ പിന്നീട് ഇതിൽ മാറ്റം വരുത്തുകയായിരുന്നു. തിരക്ക് വർദ്ധിച്ചതിനാൽ പമ്പയിൽ നിന്നുതന്നെ ഭക്തർക്ക് നിയന്ത്രണം ഉണ്ടായിരുന്നു. ഇതേ തുടർന്ന് മണിക്കൂറുകളോളം ഇവിടെ ക്യൂവിൽ നിൽക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഒരു ലക്ഷത്തോളം പേരാണ് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരുന്നത്.

നിലവില്‍ ദിവസവും ദര്‍ശനം നടത്തുന്ന ഭക്തരുടെ എണ്ണം 80,000 മുതല്‍ 90,000 വരെയാകുന്ന പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ സ്‌പെഷ്യല്‍ കമ്മിഷന്‍ സന്നിധാനത്ത് തുടരാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. തീര്‍ത്ഥാടന പാതകളില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Tags: PilgrimSABARIMALADarsanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

Kerala

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.