Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഭാരത ഗോളി സുബ്രത പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 02:22 am IST
in Football

കൊല്‍ക്കത്ത: ഭാരത ദേശീയ ഫുട്‌ബോള്‍ ടീമിലെ മുന്‍ ഗോള്‍ കീപ്പര്‍ സുബ്രത പോള്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. 37കാരനായ താരം ഇന്നലെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 67 മത്സരങ്ങളില്‍ താരം ഭാരതത്തിനായി ഗോള്‍വല കാത്തിട്ടുണ്ട്. ഭാരത ഫുട്‌ബോള്‍ എന്നെന്നും ഓര്‍ത്തുവയ്‌ക്കാവുന്ന പ്രകടന മികവ് സമ്മാനിച്ച താരമാണ് സുബ്രത പോള്‍.

2007ല്‍ ലെബനനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റ മത്സരം. 12 വര്‍ഷം മുമ്പ് ഖത്തര്‍ ആതിഥേയം വഹിച്ച എഎഫ്‌സി ഏഷ്യന്‍ കപ്പിലൂടെയാണ് സുബ്രത ഏറെ ശ്രദ്ധയാകര്‍ഷിച്ചത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, കൊറിയ ടീമുകളോട് ഭാരതം പരാജയപ്പെട്ടിരുന്നു. കൊറിയയ്‌ക്കെതിരായ മത്സരത്തില്‍ 16 സേവുകള്‍ നടത്തിയതാണ് താരത്തിന്റെ കരിയറിന് തങ്കത്തിളക്കം ചാര്‍ത്തിക്കൊടുത്തത്.

ക്ലബ്ബ് കരിയറില്‍ മോഹന്‍ ബഗാനിലൂടെയാണ് സുബ്രതോ കരിയര്‍ ആരംഭിച്ചത്. പിന്നീട് ബഗാന്റെ ചിരവൈരികളായ ഈസ്റ്റ് ബംഗാളിലുമെത്തി. ഏതെങ്കിലുമൊരു യൂറോപ്യന്‍ ടീം സൈന്‍ ചെയ്യുന്ന ആദ്യ ഭാരത താരം എന്ന പകിട്ട് കൂടി സുബ്രതയുടെ കരിയറിനുണ്ട്. 2014ല്‍ ഡെന്‍മാര്‍ക്ക് ക്ലബ്ബ് എഫ്‌സി വെസ്റ്റ്‌യേല്ലാന്‍ഡ് ആണ് താരത്തെ സ്വന്തമാക്കിയത്. പക്ഷെ ടീമിന്റെ പ്രധാന താരമായി മാറാന്‍ കഴിയാതെ പോയി.

2008ല്‍ ഭാരതം എഎഫ്‌സി ചലഞ്ച് കപ്പ്, മൂന്ന് തവണ നെഹ്രു കപ്പ്, 2016ലെ സാഫ് സുസുക്കി കപ്പ്, 2017 ട്രിനേഷന്‍സ് കപ്പ് എന്നീ ടൈറ്റിലുകള്‍ സ്വന്തമാക്കിയ ഭാരത ടീമില്‍ സുബ്രത ഉണ്ടായിരുന്നു. താരത്തെ കേന്ദ്ര സര്‍ക്കാര്‍ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷെഡ്പുര്‍ എഫ്‌സി താരമായ സുബ്രത 2017-18 സീസണിലെ മികച്ച ഗോള്‍ കീപ്പര്‍ ആയിരുന്നു.

Tags: India GoalieSubrata Paul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

സനാതനധർമ്മത്തെ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് മൗനസമ്മതം ; ലീഗ് നേതാവിന്റെ ഖബറിൽ എത്തി വിജയ് ; ഒപ്പം കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

വായനമുറി:  ഹിന്ദുക്കൾ സ്വയംബോധവും ശത്രുബോധവും ഉള്ളവരാകണം

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

നിലവിളക്ക് കൊളുത്തിയത് തെറ്റ് ; ഇതര മതസ്ഥരുടെ ആചാരങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ; എങ്കിൽ ഹിന്ദുക്കളുടെ വോട്ടുകൾക്ക് കുഴപ്പമില്ലേയെന്ന് ചോദ്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.