തിരുനവന്തപുരം: ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തുന്ന രീതി മാറണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ . പുതിയ രീതികള്‍ പരീക്ഷിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
പുതിയ രീതിയില്‍ നിലവിളക്ക് കൊളുത്തുന്നതിന് ഉദാഹരണമായി അദ്ദേഹം സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഉദാഹരണമായി നിരത്തി. സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വെള്ളമൊഴിക്കുമ്പോള്‍ നിലവിളക്ക് കത്തുന്ന രീതിയാണ് കണ്ടത്. ഇത് ശാസ്ത്രീയമാണ്. സ്പീക്കര്‍ പറഞ്ഞു. ശാസ്ത്രമേളയ്ക്ക് എത്തിയ കുട്ടികള്‍ പരീക്ഷണാര്‍ത്ഥം ചെയ്ത ഒരു കാര്യത്തെയാണ് സ്പീക്കര്‍ ഇവിടെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന രീതി മാറ്റേണ്ടുന്നതിന് ഉദാഹരണമാക്കിയത്.
പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്കൂളില്‍ കോഴിക്കോട് റവന്യൂജില്ലാ കലോത്സവം നിലവിളക്ക് കൊളുത്തി ഇദ്ഘാടനം ചെയ്ത ശേഷമുള്ള പ്രസംഗത്തിലാണ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ പുതിയ രീതികള്‍ കൊണ്ടുവരണമെന്ന് മന്ത്രി ആഹ്വാനം ചെയ്തത്.
ഗണപതി മിത്താണെന്ന പ്രസ്താവനയുടെ പേരില്‍ ഷംസീറിനെതിരെ ഹിന്ദുവിശ്വാസികള്‍ പൊട്ടിത്തെറിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ഷംസീര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു. അന്നും ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറഞ്ഞ് ചില ഹിന്ദു കഥകളെ വിമര്‍ശിക്കുകയായിരുന്നു ,ഷംസീര്‍ ചെയ്തത്. ഇപ്പോഴും ശാസ്ത്രബോധത്തെ ഉയര്‍ത്തിക്കാട്ടിയാണ് ശാസ്ത്രമേളയ്ക്ക് കുട്ടികള്‍ വെള്ളമൊഴിച്ച് നിലവിളക്ക് കത്തിച്ചതുപോലെ പുതിയ രീതികള്‍ പരീക്ഷിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടത്. നിലവിളക്ക് കൊളുന്നതിന്റെ ആത്മീയതയോ വിശുദ്ധിയോ വെളിച്ചത്തെക്കുറിച്ചുള്ള സങ്കല്പമോ അല്ല, വെള്ളമൊഴിച്ച് നിലവിളക്ക് കത്തിക്കുന്നതുപോലെയുള്ള രീതികള്‍ വരണമെന്നാണ് സ്പീക്കര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: