പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ രാഷ്‌ട്രീയ വിദ്വേഷ പ്രസംഗവുമായി സ്പീക്കര്‍. ഇന്നലെ കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ പ്രചാരണ വേദിയാക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സ്വച്ഛഭാരത് പദ്ധതിയ്‌ക്കെതിരെയായിയരുന്നു ആദ്യ ആക്രമണം. ഗാന്ധിജിയുടെ കണ്ണട വേണം, ആദര്‍ശം വേണ്ട എന്ന നിലപാടാണ് ഇതിലുള്ളതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സ്വച്ഛഭാരത് അഭിയാന്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് സ്പീക്കര്‍ പദവിയിലിരിക്കുന്ന ഷംസീര്‍ സ്വച്ഛഭാരത് പദ്ധതിയെ രാഷ്‌ട്രീയമായി വിമര്‍ശിച്ചത്. തുടര്‍ന്ന് നടത്തിയ പ്രസംഗത്തിലുടനീളം സിപിഎമ്മിന്റെ രാഷ്‌ട്രീയ വേദികളിലെ സ്ഥിരം ആരോപണങ്ങളായിരുന്നു നിറഞ്ഞു നിന്നത്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ കലഹിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാറിന്റെ പേരെടുത്ത് പറയാതെ ആക്ഷേപിച്ച സ്പീക്കര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഗാന്ധിജിയെയും മൗലാന അബ്ദുള്‍ കലാം ആസാദിനെയും ഒഴിവാക്കുകയാണെന്ന ആരോപണവും ഉയര്‍ത്തി. ഗാന്ധിജിയെയും ആസാദിനെയും പുതുതലമുറ പഠിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പഠിക്കേണ്ടെന്ന് തിട്ടൂരമിറക്കുകയാണ്.
എന്നിങ്ങനെയായിരുന്നു സ്പീക്കറുടെ കലോത്സവവേദിയിലെ പ്രസംഗം. മുഗളചരിത്രം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. മുഗളന്‍മാര്‍ വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണെന്ന കാരണത്താലാണ് അത് മാറ്റിയത്. എന്നാല്‍ മുഗളന്‍മാര്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ല. അങ്ങനെ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ ഭരിച്ചിരുന്ന ഗംഗാസമതലത്തില്‍ മുഗളമതത്തിന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നും ഷംസീര്‍ പറഞ്ഞു.
ഭാരതത്തില്‍ ദേശീയതയ്‌ക്ക് പകരം വംശീയതയെ പ്രതിഷ്ഠിക്കുകയാണ്. ഇസ്രായേലില്‍ ജൂതദേശീയത, ഇറാനില്‍ ഷിയാ മുസ്ലിം, തുര്‍ക്കിയില്‍ സുന്നി മുസ്ലിം എന്നെഴുതുന്നതുപോലെ ഇന്ത്യയില്‍ ഹിന്ദുദേശീയത എന്നാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യം വംശീയ ജനാധിപത്യമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് പോകുകയാണ് എന്നുമായിരുന്നു സ്പീക്കറുടെ ഉദ്ഘാടന പ്രസംഗത്തിലെ ഉള്ളടക്കം. സ്‌കൂള്‍ അദ്ധ്യാപകരെയും മന്ത്രി വെറുതെ വിട്ടില്ല.
ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നായിരുന്നു ഉപദേശം. നാലുമണിക്ക് ബെല്ലടിച്ച് ദേശീയഗാനത്തിന് മുമ്പ് സ്‌കൂള്‍ കുട്ടികളേക്കാള്‍ മുമ്പില്‍ അദ്ധ്യാപകര്‍ ഓടുകയാണ്. കുട്ടികളില്‍ അച്ചടക്കബോധം വളര്‍ത്തണം. അതിന്റെ ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കുണ്ട്. കുട്ടികള്‍ക്കെതിരെ നടപടിയെടുത്താല്‍ പോസ്‌കോ പരാതി വരും എന്ന വിശദീകരണവുമായി അദ്ധ്യാപകര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സ്പീക്കര്‍ അദ്ധ്യാപകര്‍ക്കെതിരെ ആക്ഷേപമുന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: