ബെംഗളൂരു: ദേശീയതയുടെ ആഖ്യാനം മുഖ്യധാരയിലെത്തേണ്ട കാലമായെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പതിറ്റാണ്ടുകളായി അക്കാദമി രംഗത്തും പ്രചാരരംഗത്തും അധികാരം പുലര്‍ത്തിയ ശക്തികള്‍ രാഷ്ട്രത്തിന്റെ തനിമയ്ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുകയായിരുന്നു.
അടിമത്തത്തിന്റെയും അധിനിവേശത്തിന്റെയും ആശയങ്ങളാണ് മുഖ്യധാരയില്‍ ആധിപത്യം ചെലുത്തിയത്. അമൃതകാലം സത്യത്തെ ആവിഷ്കരിക്കാനുള്ള സമയമാണ്. ഇതൊരു ആശയയുദ്ധമാണ്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് സര്‍കാര്യവാഹ് പറഞ്ഞു. കന്നട വാരികയായി വിക്രമയുടെ എഴുപത്തഞ്ചാമത് വാര്‍ഷികാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യരും രാജ്യവിരുദ്ധരുമായ ആളുകള്‍ സൃഷ്ടിച്ച ആഖ്യാനം നമ്മുടെ മൂല്യങ്ങളെയും ചരിത്രത്തെയും പാരമ്പര്യങ്ങളെയും നിഷേധാത്മകമായി ചിത്രീകരിക്കുന്നതായിരുന്നു. വ്യാജവും അസത്യവുമായിരുന്നു അവയുടെ മുഖമുദ്ര. സത്യത്തെ ആവിഷ്കരിക്കുന്ന പ്രബലമായ ആഖ്യാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, അതെല്ലാം ബോധപൂര്‍വം തമസ്കരിക്കപ്പെട്ടു.
എന്നാല്‍ കാലം മാറിയേ മതിയാകൂ. കൊളോണിയല്‍ മനസ്ഥിതികളും ആശയങ്ങളും പൂര്‍ണമായും ഇല്ലാതാകണം. അതിന് വേണ്ട ബൗദ്ധിക സാഹചര്യം ഒരുങ്ങണം. പണ്ഡിതന്മാരിലും എഴുത്തുകാരിലും മാത്രമല്ല വായനക്കാരിലേക്കും സമാജത്തിന്റെ സര്‍വതലങ്ങളിലേക്കും രാഷ്ട്രാവബോധം നിറയണം. ആത്മാഭിമാനം നിറയണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ആദിചുഞ്ചനഗിരി മഠാധിപതി നിര്‍മ്മലാനന്ദനാഥ സ്വാമികള്‍, ആര്‍എസ്എസ് ദക്ഷിണ മധ്യക്ഷേത്ര സംഘചാലക് വി. നാഗരാജ്, വിക്രമ എഡിറ്റര്‍ രമേശ ദൊഡ്ഡപുര എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
ബെംഗളൂരുവില്‍ വിക്രമ വാരികയുടെ 75-ാമത് വാര്‍ഷികാഘോഷം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു. വി. നാഗരാജ്, നിര്‍മ്മലാനന്ദനാഥ സ്വാമികള്‍ തുടങ്ങിയവര്‍ സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: