മാള: മാള സെക്ഷന്‍ കെഎസ്ഇബി അധികൃതരുടെ അനാസ്ഥമൂലം വായോധികക്ക് ലൈഫ് മിഷനില്‍ കൂടെ ലഭിച്ച വീടിന്റെ നിര്‍മാണം അനിശ്ചിതത്തിലെന്ന് ആരോപണം. മാള ഗ്രാമപഞ്ചായത്തില്‍ ഗുരുതിപാല സ്വദേശി ത്രേസ്യമ്മയ്ക്കാണ് അധികൃതരുടെ അനാസ്ഥമൂലം ലൈഫ് മിഷന് വഴി ലഭിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തികരിക്കുവാന്‍ സാധിക്കാതെ വന്നിരിക്കുന്നത്.
ത്രേസ്യമ്മ നിര്‍മ്മിക്കുന്ന വീടിന്റെ മുകളില്‍ കൂടെ നിലവില്‍ കെഎസ്ഇബിയുടെ ഇലക്ട്രിക് ലൈന്‍ പോകുന്നുണ്ട്. ഈ ലൈന്‍ മാറ്റാതെ നിലവില്‍ വീട് പണി പൂര്ത്തികരിക്കുവന് സാധിക്കില്ലയെന്നു ത്രേസ്യമ്മ ആരോപിക്കുന്നു. യാതൊരു അനുമതിയും തന്നോട് ചോദിക്കാതെയാണ് തന്റെ പറമ്പിന്റെ മുകളില്‍കൂടെ കെഎസ്ഇബി അധികൃതര്‍ ഇലക്ട്രിക് ലൈന്‍ വലിച്ചുകൊണ്ട് പോയതെന്നു ത്രേസ്യമ്മ ആരോപിക്കുന്നു.
ലൈന്‍ മാറ്റാന്‍ ത്രേസ്യമ്മ മാള സെക്ഷന്‍ കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ സമീപിച്ചപ്പോള്‍ പണം അടച്ചാല്‍ ഇലക്ട്രിക് ലൈന്‍ മാറ്റിത്തരാമെന്നു പറഞ്ഞതായി ത്രേസ്യമ്മ ആരോപിക്കുന്നു. എഴുത്തും വായനയും അറിയാത്ത തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തി പേപ്പറില്‍ ഒപ്പിടിച്ചതയും ത്രേസ്യമ്മ ആരോപിക്കുന്നു. നിലവില്‍ വീട് പണിനിര്ത്തിവെയ്ക്കാന് കെഎസ്ഇബി എഞ്ചിനിയര്‍ പറഞ്ഞതായി ത്രേസ്യമ പറയുന്നു. വീടുപണി നിലവില്‍ എങ്ങനെ പൂര്‍ത്തികരിക്കുമെന്നു അറിയാത്ത സ്ഥിതിയിലാണ് ത്രേസ്യമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: