ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്കിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചെന്നാരോപിച്ചാണ് നോട്ടീസ്. വിവിധ പത്രങ്ങളുടെ ഹൈദരാബാദ് എഡിഷനുകളില്‍ കര്‍ണാടക സര്‍ക്കാര്‍ പരസ്യം പ്രസിദ്ധീകരിച്ചതായി കാണിച്ച് ബിജെപിയും തെലങ്കാനയിലെ ഭരണകക്ഷിയായ ബിആര്‍എസും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ പത്രങ്ങളില്‍ കര്‍ണാടക സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടുന്ന പരസ്യങ്ങള്‍ നല്‍കിയത് കമ്മിഷന്റെ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് നോട്ടീസില്‍ പറയുന്നു.
തെലങ്കാനയില്‍ അത്തരംപരസ്യങ്ങള് പ്രസിദ്ധീകരിക്കുന്നത് ഉടന്‍ നിര്‍ത്തിവയ്ക്കാനും സിദ്ധരാമയ്യ സര്‍ക്കാരിനോട് കമ്മിഷന് നിര്‍ദേശിച്ചു. പരസ്യം പ്രസിദ്ധീകരിക്കാനുണ്ടായ സാഹചര്യവും പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: