Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ചെന്നൈയിന്‍

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 29, 2023, 12:41 am IST
in Football

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ നാലാം വിജയവും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ ചെന്നൈയിന്‍ എഫ്‌സി. രാത്രി എട്ടിനാണ് സതേണ്‍ ഡെര്‍ബി കിക്കോഫ്. ലീഗിലെ ഇടവേളയ്‌ക്കുശേഷം കഴിഞ്ഞ കളിയില്‍ മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ എട്ടാം മത്സരത്തിനിറങ്ങുന്നത്. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ തോല്‍വിയറിയാതെയാണ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്. ഒന്നാമതുള്ള എഫ്സി ഗോവയ്‌ക്കും ബ്ലാസ്റ്റേഴ്സിനും 16 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ ശരാശരിയില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാല്‍ 19 പോയിന്റുമായി കൊമ്പന്മാര്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കും. എന്നാല്‍ ഗോവ ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് ഒരു മത്സരം കുറവാണ് കളിച്ചത്. ഇന്ന് സമനിലയാ നേടാനായാല്‍ പോലും ബ്ലാസ്റ്റേഴ്‌സിന് വീണ്ടും ഗോവയെ മറികടന്ന് ടേബിള്‍ തലപ്പത്തെത്താം.

അതേസമയം മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ചെന്നൈയിന്‍ എഫ്സി ഇന്ന് കൊച്ചിയില്‍ കളിക്കാനിറങ്ങുന്നത്. സീസണില്‍ ഇതുവരെ മികച്ച ഫോമിലേക്കുയരാന്‍ കഴിയാത്തത് അവര്‍ക്ക് തിരിച്ചടിയാണ്. കളിച്ച 7 കളികളില്‍ നാലും തോറ്റ അവര്‍ ജയിച്ചത് രണ്ടില്‍ മാത്രം. ഒരെണ്ണം സമനിലയിലും പിരിഞ്ഞു. നിലവില്‍ 7 കളികളില്‍ നിന്ന് 7 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ്സി.

വിലക്കിന് ശേഷം കളത്തിലെത്തിയ മിലോസ് ഡ്രിന്‍സിച്ചിന്റെ ഗോളിലാണ് കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. പ്രതിരോധ താരമാണെങ്കിലും ഈ മോണ്ടിനെഗ്രോക്കാരന്റെ സേവനം കളത്തില്‍ എല്ലായിടത്തുമെത്തി. പന്തടക്കത്തില്‍ പിന്നിലായ ബ്ലാസ്റ്റേഴ്‌സ് നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വല ലക്ഷ്യമാക്കി പന്തെത്തിയത് രണ്ടു തവണ മാത്രമായിരുന്നു. ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയില്ലെന്ന പോരായ്‌മയുണ്ട്. അതേസമയ പ്രതിരോധ നിര മികച്ച കളിയാണ് പുറത്തെടുത്തത്.

പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ഹൈദരാബാദിനെ തളച്ചത് പ്രതിരോധമായിരുന്നു. ഡാനിഷ് ഫാറൂഖ് ഉള്‍പ്പെടുന്ന മധ്യനിരയും മികച്ച പ്രകടനമാണ് നടത്തിയത്. പോരായ്‌മകള്‍ നികത്തി ചെന്നൈയിനെതിരെ മികച്ച വിജയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. അഡ്രിയാന്‍ ലൂണ, ക്വാമി പെപ്ര, ഡയ്‌സുകെ, രാഹുല്‍ തുടങ്ങിയ താരങ്ങള്‍ ഹൈദരാബാദിനെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ക്വാമി പെപ്ര ഗോളടിക്കുന്നതില്‍ മികവു കാണിക്കുന്നില്ല എന്നതാണ് ടീമിന് ദോഷകരമായിട്ടുള്ളത്. ഗോള്‍വലക്ക് കീഴില്‍ സച്ചിന്‍ സുരേഷിന്റെ മികവും വിജയത്തില്‍ നിര്‍ണായകമായി. ടീമില്‍ ഇവാന്‍ വുകോമനോവിച്ച് കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല.

സീസണില്‍ ചെന്നൈയിന്റെ നാലാമത്തെ എവേ മത്സരമാണ് കൊച്ചിയില്‍. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങി. കൊച്ചിയിലെ ആരാധകര്‍ക്ക് മുന്നിലെ മത്സരം വെല്ലുവിളി നിറഞ്ഞതാണെങ്കിലും മികച്ച പ്രകടനം നടത്തി വിജയമാണ് ടീം ലക്ഷ്യമിടുന്നതെന്ന് ചെന്നൈയിന്‍ പരിശീലകന്‍ ഓവന്‍ കോയില്‍ പറഞ്ഞു. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം വിന്‍സി ബരേറ്റയുള്‍പ്പെടെ ചെന്നൈ നിരയിലുണ്ട്. റഹീം അലി ടീമില്‍ തിരിച്ചെത്തുമെന്ന് സൂചന നല്‍കിയ കോച്ച്, ജോര്‍ദാന്‍ മുറെയുടെ പരിക്കിന് കാര്യമായ മാറ്റമുണ്ടെന്നും അറിയിച്ചു. ഐഎസ്എലില്‍ ഇതുവരെ കളിച്ച 20 മത്സരങ്ങളില്‍ ആറ് മത്സരങ്ങള്‍ വീതം ഇരുടീമുകളും ജയിച്ചു. ബാ്ക്കി കളികള്‍ സമനിലിയില്‍ പിരിഞ്ഞു.

Tags: Kerala BlasetersChennaiyin FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കലൂര്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്‌നം; ബ്ലാസ്റ്റേഴ്സ് ലൈസന്‍സ് പുതുക്കിയില്ല

Football

ഫറൂഖ് ചൗധരിക്ക് രണ്ടു ഗോള്‍; ചെന്നൈയിന്‍ എഫ്‌സിക്ക് ജയം

Football

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രചാരണ ഗീതം ‘അടങ്ങാത്ത ആവേശം’ പുറത്തിറക്കി

Football

ഐഎസ്എല്‍ ഇന്നലെ നടന്നത് വാശിയേറിയ പോരാട്ടം; മോഹന്‍ ബഗാനെ ചെന്നൈയിന്‍ തോല്‍പ്പിച്ചു

Football

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.