Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി നാണംകെട്ടു: മറ്റപ്പള്ളിയില്‍ കുന്നിടിച്ച് വീണ്ടും മണ്ണെടുപ്പ്; പ്രതിരോധവുമായി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 09:48 pm IST
in Kerala

ചാരുംമൂട്(ആലപ്പുഴ): കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ കാറ്റില്‍പ്പറത്തി നൂറനാട് മറ്റപ്പള്ളിയില്‍ വീണ്ടും മണ്ണെടുപ്പുമായി മണ്ണുമാഫിയ. കുന്നിടിച്ച് മണ്ണെടുക്കാനുള്ള ലോറികളുമായി എത്തിയ സംഘത്തിനു റവന്യു വകുപ്പും, പോലീസും വഴിയൊരുക്കി. വെളുപ്പിനു അഞ്ചിന് സ്ഥലത്തെത്തിയ കരാറുകാരന്‍ നാട്ടുകാര്‍ സംഘടിച്ചെത്തും മുമ്പേ മൂന്നു ലോഡ് മണ്ണ് ഇവിടെ നിന്നും കടത്തി. തുടര്‍ന്ന് ലോഡുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ മൂന്നു ടോറസ് ലോറി മണ്ണ് തടഞ്ഞിട്ടു.

നൂറുക്കണക്കിനു പ്രദേശവാസികള്‍ സ്ഥലത്തെത്തി റോഡ് ഉപരോധിച്ചു. ഈ മാസം 16നു കൃഷിമന്ത്രി പി.പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മണ്ണെടുപ്പ് നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം അവഗണിച്ചാണ് കരാറുകാരന്‍ മണ്ണെടുപ്പുമായി മുന്നോട്ടു പോയത്. അതേസമയം മണ്ണെടുപ്പിന് ഇതുവരെ സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്നും പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും ഇതുവരെ മണ്ണെടുക്കാതിരുന്നത് മഴ മൂലമായിരുന്നെന്നുമാണ് കരാറുകാരന്റെ പ്രതികരണം.

മണ്ണെടുപ്പ് നിര്‍ത്തിവെച്ചു ജില്ലാ കളക്ടര്‍ ഉത്തരവിട്ടത് നവംബര്‍ 16നാണ്. വിശദമായി പഠിച്ച ശേഷം കളക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും തുടര്‍ നടപടിയെന്ന നാട്ടുകാരന്‍ കൂടിയായ കൃഷിമന്ത്രി പി. പ്രസാദിന്റെ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് കൊടുക്കും മുമ്പേ സര്‍ക്കാര്‍ ഏജന്‍സികളുടെ സംരക്ഷണയോടെ മണ്ണെടുപ്പു നടത്തിയതില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് വെളിവായത്. പതിവിനു വിപരീതമായി ഇന്നലെ സ്ഥലത്ത് പോലീസിനെ വിന്യാസിപ്പിക്കുവാനോ സംരക്ഷണം ഉറപ്പാക്കുവാനോ കൂടുതല്‍ പോലീസിനെ ഇറക്കിയില്ല. പ്രതിഷേധിക്കുന്നവര്‍ ഒന്നോ രണ്ടോ ദിവസത്തിനു ശേഷം പ്രതിരോധത്തില്‍ നിന്നും പിന്‍മാറുമെന്നുള്ള കണക്കുകൂട്ടലാണ് സര്‍ക്കാരിനും മണ്ണെടുപ്പ് സംഘത്തിനും ഉള്ളത്.

എന്നാല്‍ മണ്ണെടുപ്പ് ഉപേക്ഷിക്കും വരെ ശക്തമായ പ്രതിരോധത്തില്‍ പാലമേലിലെ മുഴുവന്‍ ജനങ്ങളും സമരരംഗത്തുണ്ടാകുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. രാപ്പകല്‍ സമരവുമായി മുന്നോട്ടു പോകുവാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

Tags: alappuzhaAgriculture minister P.PrasadMatapalli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

Kerala

തുറവൂരില്‍ ഉയരപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു; രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത ഓഗസ്റ്റിൽ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.