ന്യൂദൽഹി: 13 അപൂർവരോഗങ്ങൾക്കുമുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യ. നാല് തരം മരുന്നുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വളരെ കുറഞ്ഞ വിലയിൽ നാല് മരുന്നുകൾ ലഭ്യമാകും.
ടൈറോസിനേമിയ ടൈപ്പ് 1 , ഗൗച്ചേഴ്സ് ഡിസീസ്, വിൽസൺസ് ഡിസീസ് , ഡ്രാവെറ്റ് അല്ലെങ്കിൽ ലെനോക്സ് ഗാസ്റ്റൗട്ട് സിൻഡ്രോം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളാണ് രാജ്യത്ത് ലഭ്യമാവുക. ഇതിന് പുറമേ അരിവാൾ രോഗം ചികിത്സിക്കുന്നതിനുള്ള മരുന്നായ ഹൈഡ്രോക്സിയൂറിയയും കുറഞ്ഞ വിലയിൽ ലഭിക്കും.
മറ്റ് നാല് തരം മരുന്നുകൾ കൂടി വരും വർഷത്തോടെ പുറത്തിറക്കുമെന്നും മന്ത്രാലയം അറിയിച്ചു. നേരത്തെ മിക്ക അപൂർവ്വ രോഗങ്ങൾക്കുമുള്ള മരുന്ന് വിദേശത്ത് നിന്നായിരുന്നു എത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചെലവുമേറെയായിരുന്നു. 2.5 കോടി രൂപ വിലയുള്ള വിദേശ മരുന്ന് കേവലം 2.5 ലക്ഷം രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തദ്ദേശീയമായി മരുന്ന് ഉത്പാദിപ്പിക്കുന്നതിലൂടെ ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ എണ്ണം കുറയ്ക്കാനും 100 മടങ്ങ് വരെ വില കുറയ്ക്കാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വീഡനിൽ 5 ലക്ഷം രൂപ വിലയിലുള്ള രണ്ട് മില്ലിഗ്രാം ഗുളിക ഇന്ത്യയിൽ 6,500 രൂപയ്ക്ക് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: