ബാങ്കോക്ക് : ഭൗതിക സുഖങ്ങള്‍ നേടിയെടുത്തിട്ടും ലോകം സന്തുഷ്ടരല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. തായ്‌ലന്‍ഡിലെ വിശ്വഹിന്ദു കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഒരു കുടുംബമാണ്. അതെല്ലാവരേയും ആര്യന്മാരാക്കും. ഒരു സംസ്‌കാരവുമാണെന്നും സര്‍സംഘചാലക് പറഞ്ഞു.
‘ഇന്നത്തെ ലോകം ഇടറുകയാണ്. 2,000 വര്‍ഷമായി അവര്‍ സന്തോഷവും ആനന്ദവും സമാധാനവും കൊണ്ടുവരാന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി. അവര്‍ ഭൗതികവാദവും കമ്മ്യൂണിസവും പരീക്ഷിച്ചു. മുതലാളിത്തം, അവര്‍ വിവിധ മതങ്ങള്‍ പരീക്ഷിച്ചു, അവര്‍ ഭൗതിക അഭിവൃദ്ധി കൈവരിച്ചു, പക്ഷേ ഒരു സംതൃപ്തിയും ഇല്ല. ഇപ്പോള്‍ പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിന് ശേഷം അവര്‍ പുനര്‍വിചിന്തനം തുടങ്ങി,
ഭാരതം വഴിയൊരുക്കുമെന്ന് അവര്‍ ഏകകണ്ഠമായി ചിന്തിക്കുന്നതായി തോന്നുന്നു.
ലോകത്തിന് ഭാരതത്തില്‍ ഒരു പ്രതീക്ഷയുണ്ട്. ‘ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വേള്‍ഡ് മുസ്ലിം കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഭാരതത്തില്‍ വന്നിരുന്നു, ലോകത്ത് സമാധാനവും ഐക്യവും വേണമെങ്കില്‍ ഭാരതത്തില്‍ സഹവസിക്കണമെന്നാണ് അദ്ദേഹം പറയുന്നതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: