തെക്കെ ഇന്ത്യയില്‍ ശൈവമതം പ്രചലിതമായതിന് സമാ ന്തരമായിത്തന്നെ വൈഷ്ണവഭക്തിയും വ്യാപിച്ചിരുന്നു. പാഞ്ചരാത്ര ധര്‍മ്മം ഗീതയില്‍ പ്രതിപാദിതമായ ‘ഐകാന്തിക ധര്‍മ്മ’ ത്തിന്റെ സങ്കല്പനങ്ങളെ സ്വാംശീകരിച്ചുകൊണ്ടു ജനമനസ്സുകളെ വളരെ സ്വാധീ നിക്കുകയുണ്ടായി. ഈ ഭക്തിയുടെ അടിസ്ഥാനം ത്രിമൂര്‍ത്തി സങ്ക ല്പത്തിന്റെ നടുനായകസ്ഥാനത്ത് പ്രതിഷ്ഠാപിതനായ മഹാവി ഷ്ണുവിന്റേയും (ഭഗവാന്‍ നാരായണന്റേയും) അദ്ദേഹത്തിന്റെപൂര്‍ണ്ണാവതാരങ്ങളെന്ന നിലയില്‍ ഭാവനചെയ്തു പോരുന്ന വസുദേവ പുത്രനായ കൃഷ്ണന്റെയും ദാശരഥി രാമന്റേയും സങ്കല്പനങ്ങളായിരുന്നു. ഈ രീതിയിലുള്ള സഗുണസക്തിയുടെ പ്രചാരകന്മാര്‍ ആഴ്‌വാരന്മാരെന്ന് പ്രഖ്യാതരായ ഭക്തന്മാരായിരുന്നു. ഭക്തിയില്‍ ആണ്ടു കഴിഞ്ഞിരുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ആഴ്‌വാരന്മാര്‍ എന്ന് പറഞ്ഞു വന്നിരുന്നത്. ഇവര്‍ പന്ത്രണ്ടുപേരായിരുന്നു. പൊയ്ക ആഴ്‌വാര്‍, ഭൂതത്താഴ്‌വാര്‍, പേയാഴ്‌വാര്‍, തിരുമാലിശൈ ആഴ്‌വാര്‍, നമ്മാഴ്‌വാര്‍, മധുര കവി ആഴ്‌വാര്‍, കുലശേഖര ആഴ്‌വാര്‍, പെരിയാഴ്‌വാര്‍ ആണ്ടാള്‍ (ആഴ്‌വാര്‍) തൊണ്ടരടിപൊടി ആഴ്‌വാര്‍, തിരുപ്പാണ ആഴ്‌വാര്‍, തിരുമംഗൈ ആഴ്‌വാര്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇവര്‍ മൂന്നു മുതല്‍ ഒമ്പതു വരെയുള്ള നൂറ്റാണ്ടുകളില്‍ വിവിധ ഘട്ടങ്ങളിലായാണ് ജീവിച്ചിരുന്നത്.
കുലശേഖര ആഴ്‌വാര്‍
ഇവരില്‍ കുലശേഖര ആഴ്‌വാര്‍ കേരളീയനായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടദേവത ശ്രീരാമനായിരുന്നു. തമിഴില്‍ ‘പെരുമാള്‍ തിരുമൊഴി’എന്ന കീര്‍ത്തനപ്പാട്ടുകള്‍ രചിച്ചത് അദ്ദേഹമാണ്. 105 ഭക്തിപദങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നാഥമുനി സംഗ്രഹിച്ച ‘ദിവ്യ പ്രബന്ധ’ത്തില്‍ ഇതും സമാഹരിക്കപ്പെട്ടിട്ടുണ്ട്. (ആഴ്‌വാരന്മാരുടെ കൃതികള്‍ എല്ലാം ഈ ‘പ്രബന്ധ’ത്തില്‍ സമാഹ്യതങ്ങളാണ്)
എന്നാല്‍ കുലശേഖര ആഴ്‌വാരുടെ ‘മുകന്ദമാല’ എന്ന പേരിലുള്ള നിസ്തുലമായ കൃതി ‘പ്രബന്ധ’ത്തില്‍ കാണുന്നില്ല. 31 മുക്തക ശ്ലോകങ്ങളാണ് മുകുന്ദമാലയില്‍ കാണപ്പെടുന്നത്. ലളിത കോമളവും അത്യന്തം ഹൃദയദ്രവീകരണ സമര്‍ത്ഥങ്ങളുമാണ് മുകുന്ദമാലയിലെ ശ്ലോകങ്ങള്‍. ഭക്തിപ്രസ്ഥാ നത്തിലേതെന്നു മാത്രമല്ല വൈഷ്ണവ ഭക്തിപരമായി സംസ്‌കൃ തത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ കൃതിയാണ്(ഗീതാഞ്ജലിയാണ്)’മുകുന്ദമാല’ എന്നാണ് ഈ ലേഖകന്‍ കരുതുന്നത്. (ശങ്കരാചാര രുടെ ഭക്തിപരങ്ങളായ കൃതികള്‍ക്കും ഇന്നു ലഭിക്കുന്ന ഭാഗവത രചനയ്‌ക്കും എല്ലാം മുന്‍പാണ്’മുകുന്ദമാല’ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. മഹാഭാരത്തിലെ വിഷ്ണുസഹസ്രനാമം ആര്‍ഷമായ ഒരു സ്‌തോത്രകൃതിയായി പറയാമെങ്കിലും അത് പ്രധാനമായും നാമാ വലിയാണല്ലോ)
എട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യമാണ് കുലശേഖര ആഴ്വാരുടെ ജീവി തകാലം. ഇദ്ദേഹം തന്മയഭക്തിയുടെ അനന്യ സാധകനായിരുന്നു. അതുകൊണ്ടു തന്നെ സത്തൈ്വകതാന മതിയും പരിശുദ്ധസത്ത്വനുമായ അദ്ദേഹം ഭഗവാന്‍ വിഷ്ണുവിന്റെ വക്ഷസ്സിലെ കൗസ്തുഭരത്‌നത്തിന്റെ അവതാരമാണെന്നായിരുന്നു ഭക്തന്മാരുടെയിടയിലെ വിശ്വാസം. ഇതിനു ജ്ഞാപകമായി ഉള്ളൂരിന്റെ വിജ്ഞാനദീപിക (ഒന്നാം ഭാഗം) യില്‍ ‘ദിവ്യസൂരിചരിത’ ത്തില്‍ നിന്ന് ഒരു ശ്ലോകം ഉദ്ധരിച്ച് ചേര്‍ത്തിരിക്കുന്നു.
‘തസ്മാദഭൂച്ഛേരകുലപ്രദീപഃ
ശ്രീകൗസ്തുഭാത്മാ
കുലശേഖരാഖ്യഃ മഹീപതിമാഘപുനര്‍വസൂദ്യദ്ദിനേ, ഹരേഃ പൂര്‍ണ്ണകടാക്ഷ ലക്ഷഃ’
(അദ്ദേഹത്തില്‍ നിന്ന് ദൃഢവ്രതപെരുമാളില്‍ നിന്ന് (മഹാരാ ജാവില്‍ നിന്ന്) ചേരവംശ പ്രദീപവും ശ്രീകൗസഭാത്മാവുമായ കുലശേഖരന്‍ എന്നു പേരായ പെരുമാള്‍ മാഘമാസത്തിലെ പുണര്‍തം നക്ഷത്രത്തില്‍ സാക്ഷാത് ശ്രീഹരിയുടെ പ്രത്യക്ഷ കടാക്ഷത്തിനു പാത്രീഭൂതനായി ആവിര്‍ഭവിച്ചു.) അദ്ദേഹത്തിന്റെ സുകൃതിയായപിതാവിന്റെ പേര് ദൃഢവ്രതന്‍ എന്നായിരുന്നു. നാടുവാഴികളില്‍ ഒരാളായിരുന്നെങ്കിലും നിരന്തരം ഭക്തി സാധനയില്‍ ആമഗ്‌നനായാണ് അദ്ദേഹം സ്വജീവിതം നയിച്ചത്.
പ്രാതഃ സ്മരണീയനായ ആ മഹാഭാഗന്റെ സമര്‍പ്പിത ഭക്തിയുടെ നിദര്‍ശകമായി ‘പെരുമാള്‍ തിരുമൊഴി’യിലെ ഒരു പദം (തിരുപ്പാടല്‍)ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘തനിക്ക് ഒരു പുനര്‍ജ്ജന്മം ഉണ്ടാകുമെങ്കില്‍ ദേവാലയത്തില്‍ ഭക്തന്മാര്‍ ദേവദര്‍ശനത്തിനായി പ്രവേശിക്കുമ്പോള്‍ അവര്‍ ചവിട്ടി നില്‍ക്കുന്ന ഒരു കല്‍പടിയായി തീരാന്‍ അനുഗ്രഹിക്കേണമേ’എന്നു പ്രാര്‍ത്ഥിച്ചിരിക്കുന്നു. അതു സ്മരിച്ചുകൊണ്ടാണ് തമിഴ്‌നാട്ടിലെ വൈഷ്ണവക്ഷേത്രങ്ങളിലെ ഏറ്റവും മുകളിലത്തെ കല്പടിക്ക് ‘കുലശേഖര സോപാനം’ എന്നു പറഞ്ഞുവരുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: