കോട്ടയം: കെ എസ് ആര് ടി സി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം. നഷ്ടപരിഹാര തുക കെട്ടിവയ്ക്കാന്‍ തയാറായതോടെയാണ് പൊന്‍കുന്നം സ്വദേശിനി സുലുവിന് ചങ്ങനാശേരി കോടതി ജാമ്യം നല്‍കിയത്.
കാഞ്ഞിരപ്പള്ളി സ്വദേശി 26-കാരി സുലുവിനെതിരെ ഇന്നലെയാണ് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിച്ചു എന്നതടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.കോടിമത നാലുവരി പാതയിലായിരുന്നു സംഭവം.തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ കെ എസ് ആര് ടി സി ബസ് മറികടന്ന് പോകവെ കാറിന്റെ മിററില്‍ തട്ടി. ഇതിന് പിന്നാലെയാണ് കാറിലുണ്ടായിരുന്ന സ്ത്രീകള്‍ ബസ് തടഞ്ഞ് നിര്‍ത്തി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചു തകര്‍ത്തത്.മുന്‍വശത്തെ രണ്ട് ലൈറ്റുകളാണ് തകര്‍ത്തത്. അക്രമം നടത്തിയ ശേഷം അപ്പോള്‍ തന്നെ കാറില്‍ കടന്നുകളയുകയും ചെയ്തു.
കാറിന്റെ നമ്പര്‍ വച്ചാണ് അക്രമം നടത്തിയ സുലുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ സുലുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ മിററില്‍ ബസ് ഇടിച്ചത് ചോദ്യം ചെയ്ത തന്നോട് കെ എസ് ആര് ടി സി ഡ്രൈവര്‍ അസഭ്യം പറഞ്ഞപ്പോള്‍ പ്രകോപിതയായതാണെന്ന് സുലു മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: