തിരുവനന്തപുരം: ലവ് ജിഹാദിന്റെ ക്രൂരതകള്‍ പറയുന്ന കേരള സ്റ്റോറി എന്ന സിനിമ ശരിയാണെന്ന് തെളിയിക്കുന്നതാണ് മുസ്ലിം യുവാവിനെ വിവാഹം കഴിച്ച കേരളത്തിന്റെ അതുല്യ അശോകന്റെ കഥയെന്ന് മുംബൈയിലെ ഫ്രീ പ്രസ് ജേണല്‍. ഈ പത്രമാണ് വിവാഹശേഷം ആലിയ ആയി മാറിയ അതുല്യ അശോകന്റെ വിവാഹശേഷമുള്ള സുഖകരമല്ലാത്ത സ്ഥിതിവിശേഷം പുറത്തുവിട്ടത്. തനിക്ക് ഇനി എന്ത് സംഭവിച്ചാലും എന്റെ കുടുംബത്തിലുള്ളവര്‍ ഉത്തരവാദികളല്ലെന്നും റിസാല്‍ മന്‍സൂര്‍ മാത്രമാണ് അതിന് ഉത്തരവാദി എന്നുമുള്ള അതുല്യ അശോകന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും ഫ്രീ പ്രസ് ജേണല്‍ പുറത്തുവിട്ടു.
തനിക്ക് എന്തു സംഭവിച്ചാലും അതിന് ഉത്തരവാദി റിസാല്‍ മന്‍സൂര്‍ ആണെന്ന് പറയുന്ന അതുല്യ അശോകന് എന്ന ആലിയയുടെ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ വന്ന സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് (ഫ്രീപ്രസ് ജേണല്‍ പ്രസിദ്ധീകരിച്ചത്):
ഇതോടെ കേരള പൊലീസ് പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അതുല്യ അശോകന് എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്നു, അവരുടെ ജീവിതം പ്രതിസന്ധിയിലാണ് എന്നീ നിലകളില്‍ നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഭര്‍ത്താവുമായി ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങളും അതുല്യ എന്ന ആലിയ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നീക്കം ചെയ്തിരുന്നതായും ഫ്രീപ്രസ് ജേണല്‍ അവകാശപ്പെടുന്നു..
Love Jihad instagram Story from Kerala !!
Do not mock a girl who has gone through the ordeal of love jihad. If she realizes the danger she's in, always provide an opportunity for her to come back. If she has faced life-threatening situations, offer support to help her return.… pic.twitter.com/h9J9ophuLa
— Pratheesh Viswanath (@pratheesh_Hind) November 21, 2023
നേരത്തെ ലവ് ജിഹാദിന്റെ ക്രൂരതകള്‍ പറയുന്ന കേരള സ്റ്റോറി എന്ന സിനിമ റിലീസാവുന്ന സമയത്തായിരുന്നു അതുല്യ അശോകന് റിസാല്‍ മന്‍സൂറിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുന്‍പ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ അതുല്യ അശോകനെ മലയാളക്കരയ്ക്കാകെ പരിചിതമായിരുന്നു. അത്രയേറെ ചൊടിയില്‍ പൊട്ടുതൊട്ടും ഭസ്മം തൊട്ടും കേരളീയ സാരിയണിഞ്ഞും നിറയെ ആഭരണങ്ങളിഞ്ഞും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന അതുല്യ അശോകനെ ഒട്ടേറെപ്പേര്‍ ഫോളോ ചെയ്തിരുന്നു. അതിനിടയില്‍ പൊടുന്നനെയാണ് മുസ്ലിം യുവാവുമായുള്ള വിവാഹവാര്‍ത്ത പങ്കുവെയ്ക്കുന്നത്. അന്നേ പലരും ഈ വിവാഹം മറ്റൊരു ലവ് ജിഹാദ് ആകുമെന്ന് താക്കീത് നല്‍കിയിരുന്നു. പിന്നീട് താന്‍ മതം മാറിയെന്നും തന്റെ പേര് ആലിയ എന്നും ആണെന്നും അതുല്യ വാര്‍ത്ത പുറത്തുവിട്ടു. അതിന് ശേഷമാണ് ഇരുവരുടെയും വിവാഹക്ഷണക്കത്ത് പുറത്തുവരുന്നത്. റിസാല്‍ മന്‍സൂര്‍ ആലിയയെ വിവാഹം കഴിക്കുന്നു എന്ന രീതിയിലായിരുന്നു ക്ഷണക്കത്ത്.
പിന്നീട് തട്ടമിട്ട, പ്രസരിപ്പ് നഷ്ടപ്പെട്ട ഒരു അതുല്യ അശോകനാണ് പല ഫോട്ടോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം അതുല്യ എന്ന ആലിയയുടെ ഇന്‍സ്റ്റ സന്ദേശം പ്രത്യക്ഷപ്പെടുന്നത്. തനിക്ക് എന്തു സംഭവിച്ചാലും അതിന് ഉത്തരവാദി റിസാല്‍ മന്‍സൂര്‍ ആണെന്നായിരുന്നു ഈ സന്ദേശം. കേരള സ്റ്റോറിയില്‍ പറഞ്ഞ ലവ് ജിഹാദ് തന്നെ സംഭവിച്ചു എന്ന പലരും ഈ വാര്‍ത്തയോട് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കുകയാണ്.
She is Athulya Ashokan from Kerala.
She got converted to Islam & married to Risal Mansoor.
She was mocking "The Kerala Story" movie. She was showing off her Muslim boyfriend
Now she is uploading status on Instagram that "My life is under threat by him".
Kerala Police must… pic.twitter.com/FUYUztAsLH
— Sunanda Roy 👑 (@SaffronSunanda) November 21, 2023
ഹിന്ദുപെണ്‍കുട്ടികളെ വിവാഹം കഴിച്ച് മുസ്ലിമാക്കിയ ശേഷം സിറിയയിലേക്ക് കടത്തി ഐഎസ്ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന കഥയാണ് കേരള സ്റ്റോറിയില്‍ പറയുന്നത്. അത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയ മൂന്ന് മലയാളി ഹിന്ദു പെണ്‍കുട്ടികളുടെ കഥയായിരുന്നു കേരള സ്റ്റോറി എന്ന സിനിമ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: