കൊല്‍ക്കൊത്ത: “നെതര്‍ലാന്റ്സ് ക്രിക്കറ്റ് ടീമിന്റെ പരിശീലന ജേഴ്സിയും കാവിയാണ്. അതിനര്‍ത്ഥം നെതര്‍ലാന്റ്സ് ഹിന്ദുരാഷ്ട്രമാണെന്നാണോ? അതിനര്‍ത്ഥം നെതര്‍ലാന്റ്സ് ടീമംഗങ്ങള്‍ ഗംഗയില്‍ ചാടുമെന്നാണോ?”- ബംഗാളിലെ ബിജെപി എംപി ദിലീപ് ഘോഷ് മമതയെ പരിഹസിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ജേഴ്സി കാവിയാക്കിയതില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി പൊട്ടിത്തെറിച്ചിരുന്നു. “ബി.ജെ.പി ഇന്ത്യന്‍ ടീമിനും കാവി നിറം നല്‍കുകയാണ്. കളിക്കാര്‍ ഇന്ന് കാവി നിറത്തിലുള്ള ജേഴ്സിയണിഞ്ഞാണ് പ്രാക്ടീസ് ചെയ്യുന്നത്. മെട്രോ സ്റ്റേഷനുകള്‍ക്കും ബി.ജെ.പി കാവി നിറം നല്‍കുകയാണ്. ഇത് അംഗീകരിക്കാനാകില്ല.”- ഇതായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന.
“അവര്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതില്‍ എനിക്ക് പ്രശ്നമില്ല. പക്ഷേ അവര്‍ എല്ലാം കാവി വത്ക്കരിക്കുകയാണെന്നും മമത വ്യക്തമാക്കി. രാജ്യം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയിലെ ജനതക്ക് അധികാരപ്പെട്ടതല്ല.”- മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
“എന്താ നമ്മുടെ സ്വാതന്ത്ര്യപ്പതാകയില് കാവി നിറമില്ലേ? ഇന്ത്യന്‍ പതാകയുടെ മുകളില്‍ തന്നെ കാവി നിറമാണ്. സൂര്യോദയത്തിലെ ആദ്യ രശ്മിയുടെ നിറം എന്താണ്? കാവിയല്ലേ. പിന്നെന്തുകൊണ്ട് കാവി ജഴ്സിയണിഞ്ഞ് ക്രിക്കറ്റ് താരങ്ങള്‍ക്ക് പരിശീലനം നടത്തിക്കൂടാ?”- ബിജെപി നേതാവ് ശിശിര്‍ ബജോരിയയും മമതയ്ക്കെതിരെ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: