മുംബൈ: ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്പാദനം) നവമ്പര്‍ 18 ഞായറാഴ്ച നാല് ട്രില്യണ്‍ ഡോളര്‍ (നാല് ലക്ഷം കോടി ഡോളര്‍ )ആയെന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായി വാര്‍ത്ത പരക്കുന്നു. എന്നാല്‍ ധനകാര്യമന്ത്രാലയമോ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസോ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.
എന്തായാലും ഇപ്പോള്‍ പ്രധാന പത്രങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളും ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ജിഡിപിയുടെ തത്സമയം നല്കുന്ന ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) ഡേറ്റയുടെ ഞായറാഴ്ചത്തെ സ്ക്രീന്‍ ഷോട്ട് എന്ന പേരിലുള്ള ഒരു ചിത്രവും കൂടി പങ്കുവെച്ചാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം നോക്കിയാല്‍ ഭാരതത്തിന്റെ ജിഡിപി നാല് ലക്ഷം കോടി ഡോളര്‍ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ഇന്ത്യയുടെ ജിഡിപി മൂന്നരലക്ഷം കോടി ഡോളര്‍ ആയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ഐഎംഎഫിന്റെ ലൈവ് ഡേറ്റ എന്ന പേരില്‍ പങ്കുവെയ്ക്കപ്പെട്ട സ്ക്രീന്‍ ഷോട്ട്:
ഇന്ത്യയുടെ ആഗോള സാന്നിധ്യത്തിന്റെ സുപ്രധാന നാഴികക്കല്ലാണിതെന്ന കുറിപ്പോടെ ചില ബിജെപി നേതാക്കളും ഈ ഡേറ്റ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചിലര്‍ അഭിനന്ദിക്കുന്നുമുണ്ട്. 2025ല്‍ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ (അഞ്ച് ലക്ഷം കോടി ഡോളര്‍) സമ്പദ്ഘടനയാക്കി മാറ്റാനാണ് നരേന്ദ്രമോദി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: