കൊച്ചി: അങ്കമാലിയിൽ തൂണിനുള്ളിൽ കുടുങ്ങിയ രണ്ട് പൂച്ചകുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ താഴത്തെ നിലയിലെ തൂണിനുള്ളിലാണ് രണ്ട് പൂച്ചക്കുഞ്ഞുങ്ങൾ കുടുങ്ങിയത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തുടർച്ചയായി പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടതോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരാണ് അങ്കമായി ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. തൂണിലെ പാനൽ വർക്ക് പൊളിച്ചു നോക്കിയപ്പോഴാണ് പൂച്ചക്കുഞ്ഞുങ്ങൾ കുടുങ്ങിയിരിക്കുന്നത് ഫയർഫോഴ്‌സ് സംഘം കാണുന്നത്. 10 മിനിറ്റിനുള്ളിൽ ഉദ്യോഗസ്ഥർ പൂച്ചയെ പുറത്തെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: