Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കിരീടത്തിനായി……

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 01:46 am IST
inCricket

ലോക ക്രിക്കറ്റ് യുദ്ധം തീരുകയാണ് ഇന്ന്. കാത്തിരിക്കാം അന്തിമ വിജയികള്‍ ആരെന്നറിയാന്‍. 140 കോടിയിലേറെ ഭാരതീയരുടെ നെഞ്ചിടിപ്പായി രോഹിത് ശര്‍മ്മയും കൂട്ടരും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് ഇന്നിറങ്ങുന്നു. ഏത് പ്രതിസന്ധികളെയും മറികടക്കാന്‍ കെല്‍പ്പുള്ള ഓസീസ് മഞ്ഞപ്പടക്കുതിരകള്‍ക്കെതിരെ. ഭാരത സംഘത്തിന് ലക്ഷ്യം ഒന്ന് മാത്രം ലോക ക്രിക്കറ്റ് കിരീടത്തില്‍ മൂന്നാമതും മുത്തമിടുക.

ആദ്യ കളിയില്‍ ഇന്നത്തെ എതിരാളികളായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഭാരതത്തിന്റെ തുടക്കം. ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഒക്ടോബര്‍ എട്ടിന് നടന്ന ആ മത്സരത്തിലടക്കം ഓരോ കളിയിലും ബാറ്റിങ്ങിലും ബോളിങ്ങിലും വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഭാരതത്തിന്റെ കുതിപ്പ്. ഇടയ്‌ക്ക് വച്ച് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിക്കേറ്റ് നഷ്ടപ്പെട്ടുവെങ്കിലും മുഹമ്മദ് ഷമിയെന്ന തീപന്തുകാരനെ ഫൈനല്‍ ഇലവനില്‍ ചേര്‍ക്കാന്‍ അവസരം ലഭിച്ചു. ഷമിയെത്തിയതോടെ സൂപ്പര്‍ ബോളര്‍ ജസ്പ്രീത് ബുംറയടങ്ങുന്ന ഭാരത ബോളിങ് ഡിപ്പാര്‍ട്ട്‌മെന്റിന് മൂര്‍ച്ഛ ഇരട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. സെമി ഫൈനലില്‍ വലിയ വെല്ലുവിളിയാണ് ജസ്പ്രീത് ബുംറ അടക്കം നേരിട്ടത്. അവിടെയും നായകന്‍ രോഹിത് ശര്‍മ്മ നടത്തിയ തന്ത്രപൂര്‍വ്വമായ മാറ്റങ്ങള്‍ ഫലം ചെയ്തു. ബാറ്റിങ്ങില്‍ രോഹിത് ശര്‍മ്മ മുന്നില്‍ നിന്ന് നല്‍കുന്ന തുടക്കം ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റെടുക്കുന്ന ക്ലാസിക് ചാരുതയാണ് കണ്ടുവരുന്നത്.

മറുവശത്ത് ഓസീസും കരുതലോടെയാണ് പരിചയ സമ്പന്നനായ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ്ങില്‍ തകര്‍പ്പന്‍ തുടക്കം നല്‍കുന്നു. താരത്തിനൊപ്പം ഓപ്പണിങ്ങില്‍ പല മാറ്റവും വന്നു, ഒടുവില്‍ ട്രാവിസ് ഹെഡിനാണ് പുതിയ ചുമതല. പിന്നീട് മദ്ധ്യനിരയില്‍ മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലബൂഷെയ്ന്‍. കരുതല്‍ ബാറ്റര്‍മാരായ ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇന്‍ഗ്ലിസ് ഇങ്ങനെ പോകുന്നു നിര. ബോളിങ്ങിലാണെങ്കില്‍ ജോഷ് ഹെയ്‌സല്‍വുഡ് ആണ് മിന്നും താരം. ഒപ്പം മിച്ചല്‍ സ്റ്റാര്‍ക്കും നായകന്‍ പാറ്റ് കമ്മിന്‍സും ചേരുമ്പോള്‍ പേസ് നിര ശക്തം. സ്പിന്നിലെ ശക്തികേന്ദ്രം ആദം സാംപയാണ്. ടൂര്‍ണമെന്റില്‍ ഷമിക്ക് പിന്നില്‍ വിക്കറ്റ് വേട്ടക്കാരിലെ രണ്ടാമന്‍. ഗ്ലെന്‍ മാക്‌സ്‌വെലും ട്രാവിസ് ഹെഡും പാര്‍ട്ട്‌ടൈം ബോളര്‍മാരെങ്കിലും പല മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവച്ചിട്ടുള്ളത് കരുതലോടെ കാണേണ്ടതാണ്.

20 വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗിലാണ് ഇരുവരും ലോക കിരീടത്തിനായി പൊരുതിയത്. അന്ന് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഭാരതത്തെ തോല്‍പ്പിച്ച് റിക്കി പോണ്ടിങ്ങിന്റെ ഓസീസ് മൂന്നാം കിരീടം ചൂടി. ഓസീസിന്റെ എട്ടാം ഫൈനല്‍ പ്രവേശമാണിത്. ഭാരതത്തിന്റെ നാലാമത്തെയും.

നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ഒരു ലക്ഷത്തി 32,000 കാഴ്‌ച്ചക്കാരില്‍ ഭാരത പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസും ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. ഒപ്പം ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി അടക്കം നിരവധി പേര്‍ വേറെയും. ഭാരതത്തിന്റെ മൂന്നാം കിരീടമോഹം സഫലീകരിക്കുന്നതിന് സാക്ഷിയാകാനൊക്കുമോ…? ഉത്തരത്തിനായി കാത്തിരിക്കാം ഈ രാവ് പാതിയെത്തുവോളം.

Tags: indiaAustralia13th World Cup ODI Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.