ഓൺലൈൻ മുഖേന വാഹനങ്ങൾ വിൽപ്പനയ്‌ക്കെത്തിക്കാൻ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആമസോൺ. ഇത് സംബന്ധിച്ച് പ്രമുഖ വാഹന നിർമാതാക്കളായ ഹ്യൂണ്ടായി വെഹിക്കിൾസുമായി ആമസോൺ ധാരണയിലെത്തി. അടുത്ത വർഷം മുതലാകും വാഹനങ്ങൾ വിൽപ്പനയ്‌ക്കായി ആമസോണിൽ എത്തുക.
ഇത് ആദ്യമായാണ് ആമസോണിൽ വാഹനങ്ങൾ എത്തുന്നത്. യുഎസിൽ ആകും ആദ്യ ഘട്ടത്തിൽ ഓൺലൈൻ മുഖേനയുള്ള വാഹന വിൽപ്പന ആരംഭിക്കുന്നത്. ഉപയോക്താക്കളുടെ താത്പര്യാനുസൃതമായിരിക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ഹ്യൂണ്ടായിയുടെ വാഹനങ്ങളാകും ആദ്യ ഘട്ടത്തിൽ ആമസോൺ മുഖേന ഓർഡർ ചെയ്യാനാകുക.
ആമസോൺ മുഖേന ഓർഡർ ചെയ്യുന്ന വാഹനം പ്രാദേശിക ഹ്യൂണ്ടായ് ഡീലർ വഴി ആയിരിക്കും ഡെലിവറി ചെയ്യുന്നത്. ഹ്യൂണ്ടായുടെ നിലവിൽ ഉള്ള ഏത് മോഡൽ വാഹനങ്ങളും ഇത്തരത്തിൽ ആമസോണിലൂടെ വാങ്ങാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: