മറിയക്കുട്ടിക്ക് ഇനി പിച്ച ചട്ടി എടുക്കേണ്ടി വരില്ല , ആദ്യ സഹായ ഹസ്തവുമായി നടൻ കൃഷ്ണകുമാർ .ക്ഷേമ പെൻഷൻ മുടങ്ങി ജീവിതം ദുരിതത്തിലായി, അടിമാലി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പിച്ച ചട്ടിയുമായി പ്ലക്കാർഡും കഴുത്തിൽ അണിഞ്ഞു ഭിക്ഷ യാചിച്ച മറിയ കുട്ടി വാർത്തകളിൽ ഇടം നേടിയിരുന്നു .പലരും മാറിയ കുട്ടിയുടെ ദുരിത കഥ സംപ്രേക്ഷണം ചെയ്തിരുന്നു എങ്കിലും ആരും തന്നെ സഹായിക്കാൻ എത്തിയിരുന്നില്ല .എന്നാൽ ഈ വർത്തയറിഞ്ഞു മറിയ കുട്ടിയെ സഹായിക്കാൻ നടനും ബി ജി പി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് .
മറിയകുട്ടിയെ ഫോണിൽ ബന്ധപ്പെട്ട കൃഷ്ണകുമാർ ആവശ്യങ്ങൾ തിരക്കുകയും തനിക്ക് ആവുന്ന സഹായങ്ങൾ ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു .അമ്മക്ക് നാല് പെൺ കുട്ടികളാണെന്നു എനിക്കറിയാം ,അതുപോലെ എനിക്കും നാല് പെൺകുട്ടികളാണ് .അവരെ വളർത്തുന്ന ബുദ്ധിമുട്ടൊക്കെ എനിക്കുമറിയാം .അതുകൊണ്ടു ഈ പ്രായത്തിൽ പിച്ച ചട്ടിയും എടുത്തുകൊണ്ടൊന്നും ഇറങ്ങേണ്ട ആവശ്യമില്ല .ആമയുടെ ഇപ്പോഴത്തെ പ്രശ്നം പെൻഷൻ മുടങ്ങിയതാണ് എന്നറിയാം .അതുകൊണ്ടു തന്നെ അമ്മക്ക് ഒരു വർഷത്തെ പെൻഷൻ ഞാൻ സഹായമായി നൽകാം എന്നും കൃഷ്ണകുമാർ ഉറപ്പ് കൊടുത്തു .നന്ദി പറഞ്ഞ മറിയകുട്ടിയോട് നന്ദിയൊന്നും ആവശ്യമില്ലെന്നും എന്റെ അമ്മക്ക് കൊടുക്കുന്നതുപോലെ തന്നെയാണ് ഇതെന്നും നടൻ കൂട്ടിച്ചേർത്തു .എത്രയും വേഗം ഒരു വർഷത്തെ പെൻഷൻ തുക അടിമാലിയിലെ വീട്ടിൽ എത്തിക്കാമെന്നും അദ്ദേഹം വാക്ക് കൊടുത്തു .
എൺപത്തി ഏഴു വയസുള്ള മാറിയകുട്ടിക്ക് ഈ പ്രായത്തിൽ പിച്ച ചട്ടിയും കൊണ്ട് യാചിക്കേണ്ടി വരുന്ന അവസ്ഥ തീർത്തും ദുഖകരമാണ് .ഇതൊരു സഹായമല്ല ,ദൈവം തരുന്നതിന്റെ ഒരു പങ്കു ഞാൻ കൊടുക്കുന്നു എന്ന് മാത്രം .ഇവിടത്തെ സർക്കാരിന് പണമില്ല പണമില്ല എന്ന് പറയുന്നു ,പാവപെട്ട വൃദ്ധ ദമ്പതികളെ റോഡിലോട്ടു തള്ളിവിടുന്ന അവസ്ഥ ,കടക്കെണിയിലും കടമെടുത്തു കേരളീയം നടത്തുന്നു. പാവപ്പെട്ടവർ പിച്ച ചട്ടിയെടുക്കുന്നു .ഇത് നാളെ ആരുടെ വീട്ടിലും സംഭവിക്കാം മുഖ്യ മന്ത്രിയും മന്ത്രിമാരും ധൂർത്തുകൾ അവസാനിപ്പിച്ച് സാധാരണ ജനങ്ങളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ മനസിലാക്കി പ്രവർത്തിക്കണം .കേരളത്തിന്റെ അവസ്ഥ ദയനീയമാണ് .സർക്കാർ ഓരോരോ നാടകങ്ങൾ കാണിച്ചു ജനങ്ങളെ വീണ്ടു വീണ്ടും ദുരിതത്തിൽ ആക്കരുത് .മറിയ കുട്ടിയെ പ്പോലുള്ളവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയുമുണ്ട് അവരെ കാണണം എന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ് .ഇങ്ങനെയുള്ള ക്രൂരതകൾ കേരള ഗവൺമെന്റ് അവസാനിപ്പിക്കണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: