മീററ്റ് (ഉത്തര്‍പ്രദേശ്): എട്ടാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമായി സ്കൂളുകള്‍ തുടങ്ങാന്‍ ഇസ്ലാമിക സമൂഹം തയാറാകണമെന്ന ആഹ്വാനവുമായി ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് മേധാവി മൗലാന സയ്യിദ് അര്‍ഷാദ് മദനി.
മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികളെ വിടുന്നത് സുരക്ഷിതമല്ലെന്നാണ് മൗലാന മദനിയുടെ പരാമര്‍ശം. ദേവ്ബന്ദില്‍ ചേര്‍ന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ഭാരവാഹികളുടെ സമ്മേളനത്തിലാണ് ആഹ്വാനം.
മുസ്ലീം പെണ്‍കുട്ടികള്‍ മറ്റ് കുട്ടികളുമായി ഇടപഴകുന്നതില്‍ നിന്ന് തടയണമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മദനിയുടെ ആഹ്വാനം സ്ഥിരീകരിച്ച ജംഇയ്യത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് മൗലാന നാസര്‍ ചൂണ്ടിക്കാട്ടി.
വോട്ടര്‍മാരുടെ ബോധവത്കരണ കാമ്പയിനുകള്‍ വിളിച്ചുകൂട്ടുക, വോട്ടര്‍ പട്ടികയില്‍ പുതിയ പേരുകള്‍ ചേര്‍ക്കുക തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി. പടിഞ്ഞാറന്‍ യുപിയിലെ 17 ജില്ലകളില്‍ നിന്നായി 1500 പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: