ന്യൂദല്‍ഹി: ഗാസയില്‍ കുടുങ്ങിയ ഭാരതീയരായ അമ്മയെയും മകളെയും ഈജിപ്തിലെത്തിച്ചു. കശ്മീര്‍ സ്വദേശികളായ ലുബ്ന നസീര്‍ ഷബൂ, മകള്‍ കരിമ എന്നിവരെയാണ് റഫ അതിര്‍ത്തി വഴി ഈജിപ്തിലെത്തിച്ചത്.
ഭാരതീയ ദൗത്യസംഘത്തിന്റെ സഹായത്തോടെയാണ് ഇവരെ ഈജിപ്തിലെത്തിച്ചതെന്ന് ലുബ്ന നസീര്‍ ഷബുവിന്റെ ഭര്‍ത്താവ് നദാല്‍ ടോമന് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് അവര്‍ അതിര്‍ത്തി കടന്നത്. ഇന്ന് അവര്‍ കെയ്റോയിലെത്തി. ഒക്ടോബര്‍ പത്തിനാണ് ലുബ്ന വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സഹായം അഭ്യര്‍ഥിച്ചത്.
ഗാസയില്‍ സുരക്ഷിതമായ ഒരു സ്ഥലം പോലുമില്ലാത്ത അവസ്ഥയായിരുന്നുവെന്നും ലുബ്ന വെളിപ്പെടുത്തിയിരുന്നു. ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കുന്നതിനാണ് ആദ്യമായി റഫ അതിര്‍ത്തി തുറന്നത്. പിന്നീട് വിദേശീയരെയും പരിക്കേറ്റവരെയും ഗാസയില്‍ നിന്ന് പുറത്തെത്തിക്കാനായും റഫ അതിര്‍ത്തി തുറന്നുകൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: