Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റാന്നിയാത്ര കഠിനമെന്റയ്യപ്പ…… ശബരിമല തീര്‍ത്ഥാടകര്‍ വലയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 06:10 am IST
in Pathanamthitta

കോഴഞ്ചേരി: ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയില്‍നിന്നും പമ്പയിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ എത്തിച്ചേരാവുന്ന കോഴഞ്ചേരി -വാഴക്കുന്നം -റാന്നി പാതയും ചെങ്ങന്നൂര്‍ – എരുമേലി കെ.എസ്.ആര്‍ ടി.സി ബസ് സര്‍വീസ് ഉള്‍പ്പടെ നടത്തുന്ന കോഴഞ്ചേരി- ചെറുകോല്പുഴ -റാന്നി റോഡും ഗതാഗത യോഗ്യമല്ലാത്തത് ഇത്തവണ ശബരിമല തീര്‍ത്ഥാടകരെ വലയ്‌ക്കും.

ഇരുപാതകളും ശബരിമല പാതയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും പന്തളത്തു നിന്നുള്ള തിരുവാഭരണപാതയുടെ ഭാഗവുമാണ് .2023 ജനുവരി 26 നാണ് പുതമണ്‍പാലത്തിന്റെ ബലക്ഷയത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തിയത്. പുതിയ പാലം നിര്‍മ്മിക്കാന്‍ കാലതാമസമുണ്ടാകുമെന്നായതോടെ താത്കാലിക സമാന്തര പാത നിര്‍മ്മിക്കണമെന്ന ജനകീയ ആവശ്യത്തിനു മുകളില്‍ അധികാരികള്‍ അടയിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പെരുന്തോടിനുള്ളില്‍ പൈപ്പ് സ്ഥാപിച്ച് കുറുകെ സമാന്തര പാത ഒരുക്കാന്‍ ഉള്ള പണികള്‍ ആരംഭിച്ചെങ്കിലും കനത്ത മഴ കാരണം പണികള്‍ഇഴഞ്ഞു നീങ്ങുകയാണ്.

പുതുതായി മണ്ണിട്ട് നിര്‍മ്മിക്കുന്നപാത ചെളിക്കുളമായി മാറി. ശബരിമല തീര്‍ത്ഥാടനക്കാലത്തിന് മുന്‍പായി പാത ശരിയാകുമെന്ന് അധികൃതര്‍ ഉറപ്പു നല്കുന്നെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല. 3മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന പാതയില്‍ ഒരു സമയം ഒരു ഭാഗത്തു നിന്നുള്ള വാഹനങ്ങളേ കടത്തിവിടാന്‍ കഴിയൂ. തീര്‍ത്ഥാടന കാലത്ത് തിരക്കേറുന്ന ഈ പാതയില്‍ ഇത് യാത്ര ദുരിതത്തിന് കാരണമാകും. 2.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി റാന്നി എംഎല്‍എ അവകാശപ്പെടുന്നുണ്ടെങ്കിലും പുതിയ പാലം എത്ര വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

സാമ്പത്തിക പരാധീനതയിലായ സര്‍ക്കാറിന്റെ തുടങ്ങി വച്ച പദ്ധതികളുടെ അസ്ഥികൂടങ്ങള്‍ തുറിച്ച് നോക്കുന്ന നാട്ടില്‍ ജനങ്ങളുടെ ആശങ്ക അര്‍ത്ഥവത്താണ്.

തര്‍ക്കവും കുണ്ടും കുഴിയുമായി ചെറുകോല്‍പുഴ – റാന്നി റോഡ്

കോഴഞ്ചേരി: പുതമണ്‍ പാലത്തിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് റാന്നിയിലേക്കുള്ള വാഹന യാത്രികര്‍ക്ക് ഉപകാരമായിരുന്ന ചെറുകോല്‍പുഴ റാന്നി റോഡ് അധികരിച്ച ഗതാഗതത്തെ തുടര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായി.

വീതി കുറഞ്ഞ വെള്ളക്കെട്ടുകള്‍ നിറഞ്ഞ പാതയിലൂടെയുള്ള യാത്ര അപകടങ്ങള്‍ക്ക് കാരണമാകുന്നു. കിഫ് ബി പദ്ധതിയിലുള്‍പ്പെടുത്തി ചെറുകോല്പുഴ – മണിയാര്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായി ചെറുകോല്പുഴ മുതല്‍ അങ്ങാടി
വരെയുള്ള ഭാഗം 54.61 കോടി രൂപയ്‌ക്ക് 13.6മീറ്റര്‍ വീതിയില്‍ പണിയാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു.

റോഡിന് വീതി കൂട്ടുമ്പോള്‍ വസ്തുഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഇല്ലാത്തത് ഒരു വിഭാഗം വസ്തു ഉടമകളെ ആശങ്കയുള്ളവരാക്കി. ചെറുകോല്പുഴ – മണിയാര്‍ കിഫ് ബി റോഡ് വികസന പദ്ധതിയില്‍ ഇടുങ്ങിയ വഴികളുള്ള ഭൂരിഭാഗം പ്രദേശത്തെ ഉള്‍പ്പെടുത്താതെ ചെറിയ ഒരു ഭാഗം മാത്രം ഉള്‍പ്പെടുത്തിയതും ഈ വിഭാഗം പദ്ധതിക്കെതിരായി നിലകൊള്ളുന്നതിന് കാരണമായി.

ഭരണസ്വാധീനവും പിടിപാടുമുള്ള ധനികവര്‍ഗത്തെ സംരക്ഷിച്ചുള്ള ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്നാണ് ഇവരുടെ നിലപാട്. 10.6 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കുകയാണെങ്കില്‍ തങ്ങള്‍ സൗജന്യമായി വസ്തുവിട്ടു നല്കാമെന്നാണ് ചില ഉടമകളുടെ നിലപാട്. എന്നാല്‍ നഷ്ടപരിഹാരം ലഭിക്കാതെ വസ്തു ഏറ്റെടുക്കാനനുവദിക്കില്ലെന്ന് ഒരു വിഭാഗം ഉടമകളും നിലപാടെടുക്കുന്നു.

രാജ്യമൊട്ടാകെ നടക്കുന്ന റോഡ് വികസനത്തിന്റെ ഭാഗമായി തങ്ങളുടെ റോഡും വീതികൂട്ടി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അയിരൂര്‍ അങ്ങാടി പഞ്ചായത്ത് റോഡ് വികസന സമിതി രൂപീകരിച്ചിരിക്കുകയാണ് ഒരു വിഭാഗം. നിര്‍ദിഷ്ട ശരിമല വിമാനത്താവളം നടപ്പിലായാല്‍ ഈ റോഡിന് വലിയ പ്രാധാന്യമുണ്ടാവും .എന്നാല്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നഷ്ടം വരുത്തുന്ന റോഡിന്റെ ഒരുഭാഗം മാത്രമുള്ള നാമമാത്ര വീതി കൂട്ടല്‍ അനാവശ്യമാണന്ന് ധരിപ്പിച്ച് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയെന്ന മറുപക്ഷത്തിന്റെ വാദം കൂടി ആയതോടെ സര്‍വേ നടപടികള്‍ വരെ പൂര്‍ത്തിയായ പദ്ധതി ഇപ്പോള്‍ ത്രിശങ്കു സ്വര്‍ഗത്തിലാണ്.

ഇതിനിടയിലാണ് കൂനിന്മേല്‍ കുരുപോലെ പുതമണ്‍ പാലത്തിന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ ഗതാഗത വര്‍ദ്ധനവ്. മഴക്കാലമായതോടെ ഓട സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ റോഡിലെ വെള്ളക്കെട്ടുകള്‍ അഗാധ ഗര്‍ത്തങ്ങള്‍ക്ക് കാരണമായതോടെ ചെറുകോല്പുഴ നിന്ന് പ്ലാങ്കമണ്‍ വഴിയായി നാട്ടുകാരുടെ റാന്നി യാത്ര.ഇതിനിടയില്‍ ശബരിമല റോഡുകളുടെ അറ്റകുറ്റപണി കളുടെ പദ്ധതിയിലുള്‍പ്പെടുത്തി 60 ലക്ഷം രൂപ അനുവദിച്ചുവെന്ന് കേള്‍ക്കുന്നുവെങ്കിലും തീര്‍ത്ഥാടന കാലം പടി വാതില്ക്കലെത്തിയിട്ടും നടപടികളൊന്നുമായില്ല.

മാസങ്ങളായി നാട്ടുകാരനുഭവിക്കുന്ന ദുരിതങ്ങള്‍ക്കിടയില്‍ ശബരിമല തീര്‍ത്ഥാടന കാലമെത്തിയതോടെ അന്യസംസ്ഥാന തീര്‍ത്ഥാടകരുള്‍പ്പടെ ശബരിമല തീര്‍ത്ഥാടകരും മറുവഴി ആലോചിക്കേണ്ട ഗതികേടിലാണ്. 10.6 മീറ്ററായാലും 13.6 മീറ്ററായാലും 7 മീറ്റര്‍ വീതിയില്‍ മാത്രമേ ടാറിംഗ് ഉള്ളൂ എന്നതിനാല്‍ പരാതികളില്ലാതെ റോഡ് വികസനം സാധ്യമാകാന്‍ പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയാണ് നാട്ടുകാര്‍

Tags: Sabarimala pilgrimsRanni Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 ശബരിമല തീര്‍ഥാടകര്‍ക്ക് കേരള സദ്യ വിളമ്പി വിളമ്പിത്തുടങ്ങി

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

Kerala

അഞ്ചലിൽ ശബരിമല തീർത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷ പൂർണമായും തകർന്നു

India

തമിഴ്‌നാട്ടിലെ രാമനാഥപുരത്തുണ്ടായ വാഹനാപകടത്തിൽ ദർശനം കഴിഞ്ഞു മടങ്ങിയ നാല് ശബരിമല തീർത്ഥാടകരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

Kerala

വിമാനത്തില്‍ ഇരുമുടിയുമായി യാത്രാനുമതി ജനുവരി 20 വരെ

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.